mallika-mayor-vv-rajesh
  • മേയര്‍ വി.വി. രാജേഷിനെ ഓഫിസിലെത്തി കണ്ട ശേഷം കാർത്തിക ദീപം തെളിക്കൽ ചടങ്ങിലും മല്ലികാ സുകുമാരന്‍ പങ്കെടുത്തു.

തിരുവനന്തപുരം മേയർ വി.വി. രാജേഷ് മോനെപ്പോലെയെന്ന് നടി മല്ലിക സുകുമാരൻ. അദ്ദേഹം കേന്ദ്രമന്ത്രിയും, തുടർന്ന് പ്രധാനമന്ത്രി പദത്തിൽ വരെ എത്തിയേക്കാമെന്നും മല്ലിക സുകുമാരാന്‍ പറഞ്ഞു.  മേയറുടെ ഓഫിസിലെത്തി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മല്ലിക സുകുമാരാന്‍റെ വാക്കുകള്‍. 

Also Read: 'കീബോര്‍ഡില്‍ ശക്തമായി ഇടിച്ചു, പേടിച്ചു പോയി'; മതം നോക്കിയല്ല പാട്ട് പാടുന്നതെന്ന് റഷീദ്

'25 വര്‍ഷം മുന്‍പ് അറിയാവുന്ന കൊച്ചുകുട്ടിയായിരുന്നു അദ്ദേഹം. ഇപ്പോള്‍ മേയറായി, മന്ത്രിയോ കേന്ദ്ര മന്ത്രിയോ ഇന്ത്യന്‍ പ്രധാനമന്ത്രിയോ ആകും. തലവരയാണ് അതൊക്കെ. കാണുന്ന കാലം തൊട്ടെ ജാതിമത ഭേദമന്യേ കക്ഷിരാഷ്ട്ര ഭേദമന്യേയുള്ള പെരുമാറ്റമാണ് രാജേഷിന്' എന്നിങ്ങനെയായിരുന്നു മല്ലിക സുകുമാരാന്‍റെ വാക്കുകള്‍. 

മേയര്‍ വി.വി. രാജേഷിനെ ഓഫിസിലെത്തി കണ്ട ശേഷം കാർത്തിക ദീപം തെളിക്കൽ ചടങ്ങിലും മല്ലികാ സുകുമാരന്‍ പങ്കെടുത്തു. ആറ്റുകാൽ പൊങ്കാലയ്ക്കായി ഇഷ്ടിക അടുപ്പിന് പകരം മേയർ മുന്നോട്ട് വച്ച ഇരുമ്പ് അടുപ്പ് താനും മക്കളും ചേര്‍ന്ന് രണ്ടായിരം എണ്ണം സൗജന്യമായി കോര്‍പ്പറേഷന് നല്‍കുമെന്നും മല്ലിക പറഞ്ഞു. നല്ലത് ചെയ്താൽ രാഷ്ട്രീയം നോക്കാതെ പിന്തുണയ്ക്കുന്നതാണ് ശീലം. കൊള്ളരുതായ്മ ചെയ്താൽ വിമർശിക്കുന്നത് തുടരുമെന്നും മല്ലികാ സുകുമാരൻ പറഞ്ഞു.

ENGLISH SUMMARY:

Veteran actress Mallika Sukumaran praised Thiruvananthapuram Mayor V.V. Rajesh, describing him as being like a son to her and remarking that he could one day rise to become a Union Minister or even the Prime Minister of India. Speaking after meeting the Mayor at his office and participating in a Karthika Deepam lighting ceremony, she recalled knowing him for 25 years and commended his inclusive approach beyond caste, religion, and party politics.