തിരുവനന്തപുരത്ത് ബാലരാമപുരം കൈത്തറി മ്യൂസിയം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. തിരുവനന്തപുരം കനകക്കുന്നിൽ ബാലരാമപുരം കസവ് പ്രോജക്ടും പ്രദർശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2500 നെയ്ത്തുകാർ ചേർന്നൊരുക്കിയ 6000 അടി നീളമുള്ള സാരിയാണ് പ്രദർശനത്തിൽ പ്രധാന ആകർഷണം.
2500 നെയ്ത്തുകാർ കയ്യൊപ്പ് ചാർത്തിയിട്ടുണ്ട് ഈ കസവുസാരിയിൽ. ഓരോരുത്തരും അവരവരുടെ പ്രായവും പരിചയവും ബാലരാമപുരം ചെക്കിൽ നെയ്ത് ചേർത്തിരിക്കുന്നു. കലാകാരി ലക്ഷ്മി മാധവന്റെ ആശയത്തിൽ വിരിഞ്ഞ ഈ പദ്ധതി ഇന്ന് ഒരു മുറി നിറയുന്ന പ്രദർശനമാണ്. രണ്ടുവർഷം കൊണ്ട് ആറുതറികളിലായാണ് കസവ് സാരി നെയ്തത്. നെയ്ത്തിലൂടെ പരുവപ്പെട്ട കൈകാലുകളും ജീവിതവും ചിത്രങ്ങളിൽ കോറിയിടുന്നു.
കേരള സർക്കാർ, കൈത്തറി-ടെക്സ്റ്റൈൽ ഡയറക്ടറേറ്റ്, ടൂറിസം വകുപ്പ് എന്നിവയുമായി ചേർന്നാണ് പ്രോജക്ട് അവതരിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി നെയ്ത്തുകാരെ ആദരിച്ചു. കനകക്കുന്നിൽ 18ന് തുടങ്ങിയ പ്രദർശനം വെള്ളിയാഴ്ച അവസാനിക്കും.