sports-yoga

TOPICS COVERED

സ്പോർട്സ് യോഗയിൽ തിളങ്ങുന്ന  രണ്ട് സഹോദരിമാരുണ്ട് തൃശൂരിൽ. സംസ്ഥാന കായികമേളയിലെ  സ്വർണമെഡൽ നേട്ടവുമായാണ് ഇവർ ശ്രദ്ധേയമാകുന്നത്. പ്ലസ് വൺ വിദ്യാർഥിനി മാളവികയും എട്ടാം ക്ലാസ്സുകാരി  മീനാക്ഷിയും.

ചിലപ്പോൾ ശരീരം വില്ലുപോലെ വളയുന്നു. മറ്റു ചിലപ്പോൾ വായുവിൽ ഉയർന്ന  വിസ്മയിപ്പിക്കുന്നു. ശരീരത്തിന്റെ ഓരോ മടക്കത്തിലും വഴക്കത്തിലും  യോഗയുടെ സൗന്ദര്യമുണ്ട്. ഒരമ്മ പെറ്റ മക്കളാണെന്ന് ആദ്യ കാഴ്ചയിൽ തന്നെ മനസ്സിലാകും.ഏകാഗ്രതയും മെയ്ഴക്കവും കൃത്യമായ പരിശീലനവും ഒത്തുചേരേണ്ട റിഥമിക് പെയർ ജൂനിയർ വിഭാഗത്തിലാണ് ഇവർ മത്സരിച്ച് വിജയിച്ചത്.

 പരസ്പര വിശ്വാസം തന്നെയാണ് ഇവരുടെ വിജയത്തിന്റെ  അടിത്തറ.കോകിലാസന, വാമദേവാസന, പത്മബകം  പക്ഷിയാസന  തുടങ്ങി  പത്തോളം യോഗാസനങ്ങൾ  ഒരേ മനസ്സോടെ ചെയ്തു.

അഞ്ചുവർഷമായി പരിശീലനം തുടങ്ങിയിട്ട്. ദേശീയതലത്തിൽ മത്സരിച്ച പരിചയം മാളവികയ്ക്കുണ്ട് . എന്നാൽ അനിയത്തി മീനാക്ഷിക്കൊപ്പം ജോടിയായി മത്സരിക്കാനിറങ്ങുന്നത്  ആദ്യമായാണ്.

പുത്തൂർ സ്വദേശികളായ മോനിഷ – സനിൽകുമാർ ദമ്പതികളുടെ മക്കളാണ് ഇവർ. സംസ്ഥാനതലത്തിലെ സ്വർണനേട്ടത്തിന് പിന്നാലെ ദേശീയ വേദിയിലും ഒരുമിച്ച് മികവ് തെളിയിക്കാനുള്ള പരിശീലനത്തിലാണ് ഇപ്പോൾ.

ENGLISH SUMMARY:

Two talented sisters from Thrissur won the gold medal in rhythmic pair yoga at the state sports meet. Malavika and Meenakshi are now training hard to showcase their exceptional flexibility and coordination on the national stage.