തൃശൂർ മണികണ്ഠേശ്വരത്ത് ക്ഷേത്ര കുളത്തില്‍ സഹോദരങ്ങള്‍ മുങ്ങിമരിച്ചു. കല്ലിങ്ങല്‍ മേലെപുര വീട്ടിൽ പ്രദീപ് സജിത ദമ്പതികളുടെ മക്കളായ സ്വായി ദീപ് (8), സ്വാതിക് (6) എന്നിവരാണ് മരിച്ചത്.
സ്കൂൾ വിട്ട ശേഷം ഇരുവരേയും കാണാനില്ലായിരുന്നു. കുളത്തിന് സമീപം കുട്ടികളുടെതെന്ന് കരുതുന്ന വസ്ത്രം കണ്ടെത്തി. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരെയും കണ്ടെത്തിയത്. തിരുവളയന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് സായിദീപ്. ഒന്നാം ക്ലാസ് വിദ്യാർഥിയാണ് സ്വാതിക്.
ENGLISH SUMMARY:
Thrissur temple pond drowning involving two young siblings has shocked the local community after they went missing following school. Search operations led to the heartbreaking discovery of the children near the temple pond where their clothes were found.