pakalveedu

TOPICS COVERED

ഭാര്യയുടെ ഓർമയ്ക്കായി പകൽവീട് നിർമിച്ച തൊണ്ണൂറു വയസുകാരനാണ് ഡോക്ടർ എം.ആർ.ഗോവിന്ദൻ. ഇരുപത്തിയഞ്ചു ലക്ഷം രൂപ ചെലവിട്ടാണ് അഞ്ചു സെൻ്റ് ഭൂമിയിൽ മുതിർന്ന പൌരൻമാർക്കായി പകൽവീട് നിർമിച്ചത്. 

രാധേയം പകൽവീട് തൃശൂർ എളംന്തുരുത്തിയിലാണ്. ഡോക്ടർ എം.ആർ.ഗോവിന്ദൻ ഭാര്യ രാധയുടെ ഓർമയ്ക്കായി പണിത പകൽവീട്. എൻജിനീയറിങ് കോളജിലെ അധ്യാപികയായിരുന്നു രാധാമണി. പ്രിയപത്നി വിടപറഞ്ഞിട്ട് പതിനഞ്ചു വർഷമായി. സമൂഹത്തിന് എന്തെങ്കിലും ഉപകാരമുള്ള പദ്ധതി ഉണ്ടാക്കണമെന്ന് ഡോക്ടർ എം.ആർ.ഗോവിന്ദന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ്, സ്വന്തം നാടായ എളംന്തുരുത്തിയിൽ ഇങ്ങനെയൊരു പകൽവീട് പണിതത്. 

അച്ഛൻ ഇങ്ങനെയൊരാഗ്രഹം പറഞ്ഞപ്പോൾ മക്കൾ രണ്ടു പേരും കൂടെനിന്നു. പ്രാരംഭഘട്ടത്തിൽതന്നെ മുതിർന്ന പൌരൻമാർക്കായി പുത്തൂർ പഞ്ചായത്ത് യോഗപരിശീലനക്ലാസ് ഇവിടെ തുടങ്ങുകയാണ്.

ENGLISH SUMMARY:

Malayala Manorama Online News reports that a 90-year-old doctor named M.R. Govindan has built a day-care home for senior citizens in memory of his late wife. The Rs 25-lakh facility, named Radheyam Pakalveedu in Elamthuruthi, Thrissur, aims to serve the elderly and benefit the local community.