ethanol-petrol-use
  • സാധാരണ പെട്രോള്‍ ലിറ്ററിന് 113 രൂപയാണെങ്കില്‍ എഥനോള്‍ കലരാത്ത പെട്രോളിന് 169 രൂപ വരെ ഈടാക്കുന്നു

സംസ്ഥാനത്ത് എഥനോള്‍‌ ചേര്‍ക്കാത്ത പെട്രോളിന് ആവശ്യക്കാര്‍ ഏറുന്നു. പെട്രോള്‍ പമ്പുകള്‍ ശുദ്ധമായ പെട്രോള്‍ കൂടുതലായി ശേഖരിക്കാന്‍ തുടങ്ങി. എഥനോള്‍ കലരാത്ത പെട്രോളിന് 50 രൂപ അധികമാണ് ഈടാക്കുന്നത്.

പെട്രോളില്‍ എഥനോള്‍ കലര്‍ത്താന്‍ തുടങ്ങിയതിന് പിന്നാലെ മൈലേജ് കുറഞ്ഞതും കേടുപാടുകള്‍ വര്‍ധിച്ചതുമാണ് സ്പീഡ് പെട്രോളിനെ ആശ്രയിക്കുന്നവരുടെ എണ്ണം ഉയരാന്‍ ഇടയാക്കിയത്. 20 ശതമാനത്തിലധികം എഥനോള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് ആശങ്കയും ഒരു കാരണമായി. മിക്ക പമ്പുകളിലും എഥനോള്‍ ചേര്‍ത്ത പെട്രോള്‍ മാത്രമായിരുന്നു നേരത്തെ വില്‍പന നടത്തിയിരുന്നതെങ്കില്‍ ഇന്ന് പലരും മാറ്റം വരുത്തി തുടങ്ങി.

സാധാരണ പെട്രോള്‍  ലിറ്ററിന് 113 രൂപയാണെങ്കില്‍ എഥനോള്‍ കലരാത്ത പെട്രോളിന് 169 രൂപ വരെ ഈടാക്കുന്നു. വിന്‍റേജ് വാഹന ഉടമകളും ആഢംബര വാഹനങ്ങളുള്ളവരുമാണ് ആവശ്യക്കാരില്‍ കൂടുതലും. 

സ്പീഡ് പെട്രോള്‍ ഒരു മാസം ശരാശരി 300 ലിറ്റര്‍ വരെയാണ് നേരത്തെ വില്‍പന നടത്തിയിരുന്നത്. എന്നാല്‍ ഇന്നിപ്പോള്‍ 2000 ലിറ്ററിന് മുകളില്‍ വരെ വില്‍പന നടക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആവശ്യക്കാര്‍ ഏറിയതോടെ  വില കൂടിയ പെട്രോള്‍ വില്‍പന നടത്താനുള്ള ശ്രമത്തിലാണ് കൂടുതല്‍ പമ്പുടമകള്‍.

ENGLISH SUMMARY:

Demand for ethanol-free petrol has surged across Kerala as motorists seek alternatives following concerns over reduced vehicle mileage, engine damage, and the proportion of ethanol blending. While normal petrol costs around ₹113 per litre, ethanol-free special/speed petrol commands a significant premium—priced up to ₹169 per litre—yet monthly sales at individual pumps have skyrocketed from 300 litres to over 2,000 litres. This shift is primarily driven by owners of vintage and luxury vehicles who want to avoid potential engine complications.