കാന്‍സറിനോട് പൊരുതിയുള്ള ജീവിതത്തില്‍ തളര്‍ന്നുപോവുകയാണ് കണ്ണൂര്‍ ആലക്കോട്ടെ ഷൈനി. രണ്ട് മക്കളും രോഗിയായ അമ്മയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഷൈനി തുടര്‍ചികില്‍സയ്ക്ക് പണമില്ലാതെ ദുരിതത്തിലാണ്.
ഏഴ് മാസം മുമ്പാണ് ഷൈനിയ്ക്ക് വന്‍കുടലില്‍ കാന്‍സര്‍ സ്ഥിരീകരിച്ചത്. കഠിനമായ വയറുവേദനയായിരുന്നു തുടക്കം.. അധ്വാനിച്ച് കുടുംബം പോറ്റിയിരുന്ന അമ്മയായിരുന്നു ഷൈനി. ഇന്ന് ആശുപത്രിയില്‍ പോകാന്‍ എടുത്തുകൊണ്ടുപോകേണ്ട സ്ഥിതിയെത്തി. ചികില്‍സിക്കാനും പണമില്ല..മലബാര്‍ കാന്‍സര്‍ സെന്ററില്‍ ചികില്‍സയ്ക്ക് ഒരു മാസം തന്നെ മുപ്പതിനായിരത്തിലേറെ ചിലവ് വരും.
സ്വന്തമായി വീടും റോഡുമൊന്നുമില്ലാത്ത ഷൈനിയെ നാട്ടുകാരും അയല്‍ക്കാരുമാണ് ഇക്കാലം വരെ സഹായിച്ചത്. പക്ഷേ, ചികില്‍സാ ബാധ്യത കൂടുമ്പോള്‍ ആ സഹായം മതിയാകാതെ വരും.. നാട്ടുകാര്‍ ഷൈനിയ്ക്കായി ചികില്‍സാ സഹായ കമ്മിറ്റി രൂപീകരിച്ചു. ആഗ്രഹങ്ങളേറെയൊന്നുമില്ല ഷൈനിയ്ക്ക്.. തന്റെ അസുഖം ചികില്സിച്ചുമാറ്റണം. മക്കളുടെ പഠനം മുടങ്ങാതിരിക്കണം. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ ഷൈനിയ്ക്ക് അമ്മയും മക്കളും മാത്രമാണുള്ളത്.
Bank Details
SHINY ROY CHIKILSA SAHAYA COMMITTEE
ACCOUNT NO.40461101077036
IFSC. KLGB0040461
KERALA GRAMEENA BANK
GPAY-9497072834