വളത്തിനായി കടലില്‍ നിന്നു മീനുകളെയും കടല്‍ജീവികളെയും പിടിക്കുന്നതു നിയന്ത്രിക്കാന്‍ നിയമ ഭേദഗതിക്കൊരുങ്ങി ഫിഷറീസ് വകുപ്പ്. ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയെന്നു വകുപ്പു മന്ത്രി സ്ഥിരീകരിച്ചു.
അതികാലം ഇങ്ങനെ അനുവദിക്കാനാവില്ലെന്നു മന്ത്രി തന്നെ പറയുന്നു. മനോരമ ന്യൂസ് വാര്‍ത്ത ശ്രദ്ധയില്‍പെട്ടതിനു പിന്നാലെ ഫിഷറീസ് വകുപ്പിലെ ബന്ധപെട്ട ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി വിളിച്ചുചേര്‍ത്തു. നിയമപരമായി പിടിക്കാന്‍ നിയന്ത്രണങ്ങളുള്ള മീനുകളുടെ പട്ടിക പരിഷ്കരിക്കും. കൂടാതെ വളത്തിനായുള്ള മീന്‍ പിടിത്തം നിയന്ത്രിക്കാന്‍ നിയമ ഭേദഗതിയുണ്ടാവും ഇതിനായി പ്രത്യേക യോഗം വിളിക്കാനും തീരുമാനിച്ചു.
കേന്ദ്ര സമുദ്ര മത്സ്യഗവേഷണ കേന്ദ്രത്തിന്റെ കൂടി നിര്‍ദേശങ്ങള്‍ പരിഗണിച്ചാവും സര്‍ക്കാര്‍ മുന്നോട്ടുപോവുക. കടലിനെ കുറിച്ച് കടലോളം അറിവും പരിചയവുമുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍, മത്സ്യബന്ധനയാനങ്ങളുടെയും ബോട്ടുകളുടെയും ഉടമകള്‍ തുടങ്ങിയ ആളുകളുടെ അറിവും നിര്‍ദേശങ്ങളും കൂടി പരിഗണിച്ചാണ് തീരുമാനങ്ങളും നയങ്ങളും രൂപീകരിക്കേണ്ടതെന്നാണ് ഈ മേഖലയിലുള്ളവര്‍ ആവശ്യപെടുന്നത്. അതുണ്ടാകുമെന്നാണ് പ്രതീക്ഷയും.