Elephant

TOPICS COVERED

എറണാകുളം കോടനാട് അഭയാരണ്യത്തിൽ കഴിഞ്ഞിരുന്ന കുട്ടിയാന മായയെ തുടർ ചികിത്സയ്ക്കായി ഗുജറാത്തിലെ ജാംനഗറിലുളള വൻതാരയിലേക്ക് മാറ്റി. ജന്മനാ അസ്ഥിവൈകല്യമുള്ള കുട്ടിയാന കളിക്കുന്നതിനിടെ തെന്നി വീണാണ് വലതു തോളിന് ഗുരുതരമായി പരുക്കേറ്റത്. ചാർട്ടേഡ് വിമാനത്തിലാണ് 6 മാസത്തെ ചികിത്സയ്ക്കായി മായയെ ഗുജറാത്തിലേക്ക് കൊണ്ടുപോയത്.

2025 ഏപ്രിൽ 18ന് ദു:ഖ വെളളി ദിവസം കിട്ടിയതാണ് മായയെ. ജനിച്ച ശേഷം അമ്മ ആനക്ക് മായയെ കൊണ്ടുപോകാനായില്ല. അങ്ങനെ രണ്ടാം ദിവസം മുതൽ ജീവിതം കോടനാട് അഭയാരണ്യത്തിൽ. അതിനിടെയാണ് വീഴുന്നതും തോൾ എല്ലിന് പരുക്കേറ്റതും. ഒന്നര വയസുള്ള ആനക്ക് എഴുന്നേറ്റ് നിൽക്കാൻ പോലും ആകുന്നില്ല. കേരളത്തിൽ ഇത്തരമുളള അസ്ഥിവൈകല്യങ്ങൾക്ക് ആവശ്യമായ അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഹെൽത്ത് മോണിറ്ററിംഗ് കമ്മിറ്റി മായക് ആദ്യം ദയാവധം നിർദ്ദേശിച്ചതാണ്. അവിടെ നിന്നാണ് വൻതാര വഴി ഒരു പുനർജന്മം പ്രതീക്ഷിക്കുന്നത്. 

ക്രെയിൻ ഉപയോഗിച്ച് ആനക്കുട്ടിയെ പ്രത്യേകം സജ്ജമാക്കിയ അനിമൽ ആംബുലൻസിലേക്ക് മാറ്റിയ ശേഷമാണ്  നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചത്. പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ  ഗുജറാത്തിലേക്ക് എയർലിഫ്റ്റ് ചെയ്യുകയായിരുന്നു. കേരളത്തിൽ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടർമാരും മായയെ അനുഗമിക്കുന്നുണ്ട്. ആരോഗ്യവതി ആവുന്നതോടെ നാട്ടിലേക്ക് മടങ്ങും. 

ENGLISH SUMMARY:

Malayala Manorama Online News reports that Maya, an injured baby elephant from the Kodanad elephant sanctuary, has been airlifted to Vantara in Gujarat for advanced orthopedic treatment. The 18-month-old calf suffered a severe shoulder fracture and is now seeking a new lease on life after local medical boards initially considered euthanasia due to lack of specialized facilities.