അഭിരാം സഹോദരിക്കൊപ്പം. ചിത്രങ്ങള്‍ ആര്യയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നും.

  • 17 വർഷം ഏറ്റവും നല്ല സഹോദരനായതിന് നന്ദിയെന്നും അവന്റെ കൊച്ചു പുഞ്ചിരി മാത്രം മതി എനിക്ക് ജീവിക്കാനെന്നും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ആര്യ കുറിച്ചു.

ചെയ്യാത്ത കുറ്റത്തിന്‍റെ പേരിലാണ് തിരുവനന്തപുരം ശ്രീകാര്യത്തെ അഭിരാമിന് ജീവന്‍ നഷ്ടമായത്. സുഹൃത്തിനെ അപായപ്പെടുത്താന്‍ ഒരുക്കിയ കെണിയിലാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അഭിരാം അകപ്പെട്ടത്. കേസില്‍ പ്രതികളുടെ അറസ്റ്റിലേക്ക് കടന്നിട്ടുണ്ടെങ്കിലും കുടുംബത്തിന് കണ്ണീരിനുമാത്രം അറുതിയില്ല. കൊച്ചനുജന്‍ അഭിരാമിനെ പറ്റി സഹോദരിയായ ആര്യ സമൂഹ മാധ്യമങ്ങളില്‍ കുറിച്ച വാക്കുകള്‍ വൈകാരിക ബന്ധം പറയുന്നതാണ്. 

Also Read: അഭിരാമിനെ കൊല്ലാന്‍ ഉമറെത്തിയത് ഫോണില്ലാതെ... കാമുകി വിളിച്ചുകൊണ്ടേയിരുന്നു; തെളിവ് നശിപ്പിക്കാന്‍ പലവഴി

ജീവിതത്തിലെ ഏറ്റവും മനോഹരമായ അധ്യായം എന്നാണ് അഭിരാമിനൊത്തുള്ള ജീവിതത്തെ പറ്റി ആര്യ കുറിക്കുന്നത്. ഓരോ സഹോദരിക്കും നിന്നേ പോലൊരു സഹോദരനെ വേണം. നിന്‍റെ പുഞ്ചിരി മാത്രം മതി എനിക്ക് ജീവിതകാലം മുഴുവന്‍ ജീവിക്കാാന്‍. നമ്മുടെ വര്‍ത്തമാനങ്ങളും വിശേഷങ്ങളും സ്നേഹങ്ങളും വഴക്കും കരുതവും എല്ലാം മനോരമമായ ഓര്‍മകളാണ്. ഇതൊന്നും ഒരിക്കലും മറക്കില്ല. നിന്നെ ഒത്തിരി മിസ് ചെയ്യുന്നു. ഒരുപാട് സ്നേഹം ടാ പൊന്നേ.. എന്നാണ് ആര്യ സഹോദരനെ പറ്റി എഴുതിയത്. 

കഴിഞ്ഞ 17 വര്‍ഷം ഇത്രയും നല്ലൊരു സഹോദരനായതിന് നന്ദി. എന്നെ വിട്ടു പോകല്ലേടാ മക്കളെ.. എന്നും പറഞ്ഞാണ് ആര്യ പോസ്റ്റ് അവസാനിപ്പിക്കുന്നത്. അഭിരാമിനൊപ്പമുള്ള ചിത്രങ്ങള്‍ സഹിതമാണ് ആര്യയുടെ പോസ്റ്റ്. വിദേശത്ത് നഴ്സായി ജോലി ചെയ്യുന്ന ആര്യ സഹോദരന്‍റെ മരണ വാര്‍ത്ത അറിഞ്ഞ് നാട്ടിലെത്തിയിട്ടുണ്ട്.

Also Read: കൊലക്ക് കാരണം കാമുകിയുടെ സ്വകാര്യ ദൃശ്യങ്ങളോ?; അഭിരാം കൊലപാതകത്തില്‍ വീണ്ടും ട്വിസ്റ്റ്

അതേസമയം, കൊലപാതകത്തിന്‍റെ കാരണങ്ങളിലേക്ക് ഇറങ്ങിചെന്ന് അന്വേഷിക്കുകയാണ് പൊലീസ്. കേസില്‍ പ്രതിയായ പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങളടക്കം കൊലയ്ക്ക് കാരണമായെന്ന ചില സൂചനകളാണ് പൊലീസിന് ലഭിച്ചത്. അഭിരാമിന്‍റെ സുഹൃത്ത് ആനന്ദയുടെ ചില ദൃശ്യങ്ങള്‍ കുട്ടികള്‍ക്ക് ഇടയില്‍ പ്രചരിച്ചു എന്നാണ് ആനന്ദയും ഒന്നാം പ്രതിയായ പതിനേഴുകാരനും കരുതിയത്. ഇതിന്‍റെ വൈരാഗ്യത്തിലാണ് അഭിരാമിന്‍റെ സുഹൃത്തിനെ ആക്രമിക്കാന്‍ തീരുമാനിച്ചതെന്നാണ് പുതിയ വിവരം. 

ENGLISH SUMMARY:

Arya, the elder sister of 17-year-old Abhiram who was tragically killed in Sreekaryam, Thiruvananthapuram, shared a heartbreaking note on social media remembering her brother. Abhiram, a Plus One student, lost his life after falling into a trap intended for his friend Anandu over a personal dispute among teenagers. Arya, who works as a nurse abroad, returned home following the tragic news to perform the final rites.