ഹോർത്തൂസ് വാചകമേള റോഡ് ഷോയ്ക്ക് തുടക്കം. പനമ്പിള്ളി നഗർ മലയാള മനോരമ ഓഫീസിൽ കൊച്ചി മേയർ വി.കെ.മിനിമോൾ , ഹോർത്തൂസ് ഫെസ്റ്റിവൽ ഡയറക്ടർ എൻ.എസ്.മാധവൻ, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടറും സിഇഒയുമയ എം.എ.നിഷാദ്, മലയാള മനോരമ എഡിറ്റർ ഫിലിപ് മാത്യു, ലുലു ഗ്രൂപ്പ് മീഡിയ ഹെഡ് എൻ.ബി.സ്വരാജ് എന്നിവർ റോഡ് ഷോ ഫ്ളാഗ് ഓഫ് ചെയ്തു. കൊച്ചിയിലേക്ക് സുസ്വാഗതം എന്ന് മേയറും, നാവിൽ മലയാളം നെഞ്ചിൽ കേരളമെന്ന് എൻ.എസ്.മാധവനും വാചകം കുറിച്ചു. കേരളത്തിലെ ക്യാംപസുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന വാചകങ്ങൾ ഡിസംബറിൽ കൊച്ചിയിൽ നടക്കുന്ന ഹൊർത്തുസിൽ അവതരിപ്പിക്കും. 

Hortus Vachakamela Road Show Kicks Off in Kochi: