മലയാളമനോരമ ക്വീക്ക് കേരളയും പികെ സ്റ്റീലും ചേര്‍ന്ന് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച കോസ്റ്റല്‍ മാരത്തണില്‍ അയ്യായിരത്തോളം പേര് പങ്കെടുത്തു. 21 കിലോമീറ്റര്‍ മാരത്തണ്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍ എ.പി. ഷൗക്കത്തലിയും 10 കിലോമീറ്റര്‍ മാരത്തണ്‍ എക്സ്സൈസ് കമ്മീഷ്ണര്‍ ജിമ്മി ജോസഫും 3 കിലോമീറ്റര്‍ മാരത്തണ്‍ മനോരമ ഓണ്‍ലൈന്‍ ജനറല്‍ മാനേജര്‍ അരുണ്‍ റഹീമും നിര്‍വഹിച്ചു. കേരള രൂപകീരണത്തിന്റ ഭാഗമായി കുട്ടികള്‍ക്കായി പ്രത്യേക മാരത്തണും സംഘടിപ്പിച്ചിരുന്നു. വിജയികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.