rice

TOPICS COVERED

ചോറ് മാത്രം കഴിച്ചാലും ഇനി പ്രോട്ടീനും പോഷകവും ഉറപ്പാക്കാം. അതെ, പോഷക സമൃദ്ധമായ അരി വികസിപ്പിച്ചിരിക്കുകയാണ് ശാസ്ത്ര ഗവേഷണ സ്ഥാപനമായ സി.എസ്.ഐ.ആര്‍.  തിരുവനന്തപുരം യൂണിറ്റില്‍ വികസിപ്പിച്ച അരിക്കൊപ്പം പ്ലാസ്റ്റിക്കിന് ബദലായ ബയോ-പോളിമറും ഡല്‍ഹിയിലെ ശാസ്ത്ര സാങ്കേതിക കോണ്‍ക്ലേവില്‍ അവതരിപ്പിച്ചു.   

മലയാളികളുടെ പ്രധാന ഭക്ഷണമായ ചോറിൽനിന്ന് ഇനി കൂടുതൽ ആരോഗ്യവും പോഷണവും നേടാമെന്ന് സി.എസ്.ഐ.ആറിന്‍റെ അവകാശവാദം. തിരുവനന്തപുരത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിലാണ് നൂതനമായ 'ഡിസൈനർ അരി' വികസിപ്പിച്ചത്. സാധാരണ അരിയെ അപേക്ഷിച്ച് മൂന്നിടങ്ങ് അധികം പ്രോട്ടീനും കുറഞ്ഞ ഗ്ലൈസെമിക് സൂചികയുമാണ് സവിശേഷത.

പ്ലാസ്റ്റിക്കിന് ഒരു പ്രകൃതി സൗഹൃദ ബദലാണ് മറ്റൊരു കണ്ടെത്തല്‍. ഈ ബയോ-പോളിമർ ബോട്ടിലുകള്‍ ഉപേക്ഷിച്ചാല്‍ മണ്ണില്‍ ജീർണ്ണിച്ചുചേരും. കയറില്‍നിന്നുള്ള പാത്രങ്ങളുള്‍പ്പെടെ നൂതന ഉല്‍പന്നങ്ങളും സി.എസ്.ഐ.ആര്‍ വികസിപ്പിച്ചിട്ടുണ്ട്. ഡല്‍ഹി ഭാരത് മണ്ഡപത്തില്‍ നടക്കുന്ന എസ്റ്റിക് ശാസ്ത്ര സാങ്കേതിക കോണ്‍ക്ലേവില്‍ പുതിയ ഉല്‍പനങ്ങളുടെ സാങ്കേതിക വിദ്യ കൈമാറ്റവും നടന്നു.

ENGLISH SUMMARY:

Malayala Manorama Online News reports that the National Institute for Interdisciplinary Science and Technology (NIIST) has developed a nutrient-rich designer rice with high protein and low glycemic index. This innovative rice variety, along with eco-friendly biopolymers, was showcased at the Delhi science conclave to offer better nutritional and sustainable choices.