athira-keep-election-promise

നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പറഞ്ഞ വാക്കുപാലിച്ചിരിക്കുകയാണ് കോട്ടയം ഏറ്റുമാനൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയായിരുന്ന ആതിര ഡി നായർ. പൊളിഞ്ഞു വീഴാറായ വീടിനു പകരം പുതിയ വീടുവച്ചുതരാമെന്ന് തിരുവാർപ്പ് അംബേദ്കർ കോളനിലെ ഹരിദാസിനും കുടുംബത്തിനും നല്‍കിയ ഉറപ്പാണ് യാഥാര്‍ഥ്യമാക്കിയത്.

പൊളിഞ്ഞു വീഴാറായ വീടിനു പകരം പുതിയ വീട് വെച്ച് തരുമെന്ന് തിരുവാർപ്പ് അംബേദ്കർ കോളനിയിലെ ഹരിദാസനും കുടുംബത്തിനും നൽകിയ ഉറപ്പാണ് ഇപ്പോൾ ആതിര യാഥാർത്ഥ്യമാക്കിയത്. തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് വോട്ട് കിട്ടാൻ വേണ്ടി നൽകുന്ന വാഗ്ദാനങ്ങൾ എത്രപേർ പാലിക്കാറുണ്ട്? കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ഏറ്റുമാനൂർ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ ആ വാക്ക് പാലിച്ചിരിക്കുകയാണ്.

പ്രചാരണത്തിരക്കിനിടയിലാണ് പൊളിഞ്ഞു വീഴാറായ ഒരു വീടിനു മുന്നിൽ നിൽക്കുന്ന കുടുംബത്തിന് ജയിച്ചാലും തോറ്റാലും വീട് നിർമ്മിച്ചു തരാമെന്ന് ആതിര ഉറപ്പ് നൽകിയത്. ആ വാക്ക് ഇപ്പോൾ സത്യവുമായി. തിരുവാർപ്പ് അംബേദ്കർ കോളനിയിലെ ഹരിദാസനും കുടുംബത്തിനുമാണ് ആതിര ഇടപെട്ട് വീട് നിർമ്മിച്ചു നൽകി കൈമാറിയിരിക്കുന്നത്. ഇതിനാണ് താൻ കാത്തിരുന്നതെന്നും സന്തോഷമുണ്ടെന്നും ആതിര പ്രതികരിച്ചു. 

"അന്ന് വളരെ യാദൃശ്ചികമായിട്ട് ഈ കുടുംബത്തെ കണ്ടുമുട്ടിയത്, അന്ന്അവരുടെ മുഖത്തെ നിരാശ കണ്ടപ്പോൾ തന്നെ ഉറപ്പിച്ചതാണ് എന്തെങ്കിലും ഒരു മാർഗ്ഗം ഉണ്ടെങ്കിൽ ചെയ്തു കൊടുക്കണം. ഞാൻ തോറ്റാലും ജയിച്ചാലും എന്നെക്കൊണ്ട് പറ്റുന്ന മാക്സിമം നോക്കാം എന്നുള്ളതായിരുന്നു എന്റെ മനസ്സിൽ ഉണ്ടായിരുന്നത്, അത് എന്തോ ദൈവം വിളി കേട്ടപോലെ പമ്പ വാസൻ സാർ സി എം ട്രസ്റ്റ് അത് കണ്ടു. പിന്നീട് അവർ ഈ സ്വപ്നം ഏറ്റെടുക്കുകയായിരുന്നു". ആതിര പറയുന്നു. അതേസമയം, ദൈവം മനുഷ്യന്റെ രൂപത്തിൽ വരുമെന്ന് പറയുമെകിലും ആതിര കൊച്ചിന്റെ രൂപത്തിൽ വരുന്നത് ആദ്യമായിട്ടാണെന്ന് ഗൃഹനാഥൻ പറഞ്ഞു. 

ENGLISH SUMMARY:

Athira D Nair fulfills election promise by building a new house for a poor family in Kottayam despite her assembly election defeat. The inspiring gesture has gained widespread appreciation across Kerala for turning a campaign pledge into reality.