vizhinjam-port

തീരസംരക്ഷണ മാനേജ്മെന്‍റ് അതോറിറ്റിയുടെ ഇടപെടലിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടാംഘട്ട നിര്‍മാണം പുനരാരംഭിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗംചേര്‍ന്നു.  പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണിജോസഫിന്‍റെ അധ്യക്ഷതയില്‍ചേര്‍ന്ന യോഗത്തില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനമെടുത്തു. കോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കുന്നതിനൊപ്പം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും വിവരങ്ങള്‍ ധരിപ്പിക്കും. 

ഹൈക്കോടതിയില്‍പുതിയ സത്യവാങ്മൂലം നല്‍കുന്നതിനൊപ്പം പരിസ്ഥിതി ക്ലിയറന്‍സ് സംബന്ധിച്ച് വ്യക്തത വരുത്താന്‍ കേന്ദ്ര സര്‍ക്കാരുമായി വീണ്ടും ആശയവിനിമയം നടത്തുമെന്നും സര്‍ക്കാര്‍   അറിയിക്കും. പുതിയ സത്യവാങ്മൂലം നല്‍കുന്നതിന് മുന്‍പ്  നിയമോപദേശം തേടാനും പരിസ്ഥിതി വകുപ്പ് തീരുമാനിച്ചു.  സര്‍ക്കാരിന്‍റെ നയമോ പുതിയതായി ആരംഭിച്ച മിഷന്‍ സമുദ്രയുടെ ലക്ഷ്യങ്ങളോ കണക്കിലെടുക്കാതെയാണ് തീരസംരക്ഷണ മാനേജ്മെന്‍റ് അതോറിറ്റി സത്യവാങ്മൂലം തയാറാക്കിയതെന്ന വിമര്‍ശനം മുഖ്യമന്ത്രി ഉന്നയിച്ചിരുന്നു.

ഇതുകൂടി കണക്കിലെടുത്താണ്  പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ് അടിയന്തരമായി ഉന്നതലയോഗം വിളിച്ചു ചേര്‍ത്തത്. പരിസ്ഥിതി വകുപ്പ് സെക്രട്ടറി എം.ജി.രാജമാണിക്യം ഉള്‍പ്പെടയുള്ള ഉദ്യേഗസ്ഥര്‍പങ്കെടുത്തു. യോഗതീരുമാനങ്ങള്‍ സണ്ണി ജോസഫ്  മുഖ്യമന്ത്രിയെ അറിയിക്കും. കേന്ദ്ര വനം പരിസ്ഥി മന്ത്രാലയത്തിനോട്  വിഴിഞ്ഞം സന്ദര്‍ശിക്കാന്‍ ഉദ്യോഗസ്ഥ  സമിതിയെ അയക്കാന്‍ സംസഥാനം  ആവശ്യപ്പെടും . വിഴിഞ്ഞം തുറമുറത്തിന്‍റെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനത്തിന്  കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ പാരിസ്ഥിതിക അനുമതി ഇല്ല എന്നാണ് തീരസംരക്ഷണ മാനേജ്മെന്‍റ് അതോറിറ്റി ഹൈക്കോടതിയില്‍ നല്‍കിയ   സത്യവാങ് മൂലത്തില്‍ പറഞ്ഞത്. 

ഇതോടെയണ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ കോടതി ആവശ്യപ്പെട്ടത്.  വീണ്ടും കേന്ദ്ര വനംപരിസ്ഥിതി  മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വിഴിഞ്ഞം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കണം.  പാരിസ്ഥിതിക അനുമതിയും നല്‍കണം.  ഇത് കോടതി അംഗീകരിച്ചാലെ  നിര്‍മാണം പുനരാരംഭിക്കാനാകൂ. 

ENGLISH SUMMARY:

Vizhinjam port phase 2 construction restart plans are under discussion following a high-level ministerial meeting led by Environment Minister Sunny Joseph. The state government is taking swift legal and administrative steps to secure environmental clearance and resume halted work.