kadakampalli-biju

തിരുവനന്തപുരത്ത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ട കടകംപളളി ബിജുവിനെ വെട്ടിക്കൊന്നു. സുഹൃത്തുക്കളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുന്‍വൈരാഗ്യമാണ് കാരണമെന്ന് പൊലീസ് പറഞ്ഞു.  

കൊലക്കേസ് അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കടകംപളളി ബിജുവിന്‍റെ മൃതദേഹം കണ്ടെത്തിയത് പാലാംകോണത്തിന് സമീപം വയലിലാണ്. രാവിലെ നാട്ടുകാരാണ് ആദ്യം മൃതദേഹം കണ്ടത്. പൊലീസെത്തി പരിശോധിച്ചപ്പോള്‍ തലയ്ക്ക് പിന്നില്‍ വെട്ടേറ്റതായി കണ്ടെത്തി. 

കടയ്ക്കാവൂര്‍ പേരാണം സ്വദേശിയായ ഇയാളുടെ പേരില്‍ വിവിധ സ്റ്റേഷനുകളിലായി നിരവധിക്രിമിനല്‍ കേസുകളുണ്ട്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെന്ന് കയക്കാവൂര്‍ പൊലീസ് പറഞ്ഞു. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 

​കസ്റ്റഡിയില്‍ എടുത്തവരില്‍ ഒരാളുടെ പിതാവിനെ കൊലപ്പെടുത്തിയതില്‍ ബിജുവിന് പങ്കുണ്ടെന്നും ഇതിന്‍റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നുമാണ് പൊലീസ് പറയുന്നത്. . മദ്യപാനത്തിന് ഇടയിലാണ് കൊലപാതകമെന്നാണ് നിഗമനം.

ENGLISH SUMMARY:

Kadakampally Biju murder involves the notorious criminal being hacked to death in Thiruvananthapuram due to previous enmity, with police taking two friends into custody. The incident occurred near Palakonam, and authorities suspect the killing took place during a dispute while consuming alcohol.