ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ബോർഡിലേക്കുള്ള തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയ്ക്ക് പരാജയം. എന്നാൽ സച്ചിദാനന്ദ നയിച്ച നിലവിലെ ഭരണസമിതി പാനലിന് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചു. 55 അംഗങ്ങൾ വോട്ട് ചെയ്തപ്പോൾ സച്ചിദാനന്ദ സ്വാമിക്ക് ലഭിച്ചത് 17 വോട്ടുകൾ മാത്രമാണ്. Also Read: 'മുരളി ആരോഗ്യമന്ത്രിയായതോടെ പ്രശ്നങ്ങള്‍ തുടങ്ങി'; രൂക്ഷവിമര്‍ശനവുമായി മുന്മന്ത്രിമാര് ; പുല്ലുവിലയെന്ന് കെ.മുരളീധരന്
നിലവിലെ ഭരണസമിതിയിൽനിന്ന് ആറ് പേർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സ്വാമി ശുഭാംഗാനന്ദ, ഋതംഭരാനന്ദ, അനപേക്ഷാനന്ദ, ധർമ ചൈതന്യ, നിത്യസ്വരൂപാനന്ദ, യോഗാനന്ദ തീർത്ഥ എന്നിവരാണ് വീണ്ടും വിജയിച്ചത്.
ഇതിനുപുറമെ അഞ്ച് പുതിയ അംഗങ്ങളും ട്രസ്റ്റ് ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബോർഡ് അംഗങ്ങളാണ് ഇനി ട്രസ്റ്റിന്റെ അടുത്ത പ്രസിഡന്റിനെ തീരുമാനിക്കുക.
നിലവിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ പാനലിന് ഭൂരിപക്ഷം ലഭിച്ചത് ശിവഗിരി ട്രസ്റ്റ് തിരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ സവിശേഷതയായി.