സോഫ്റ്റുവെയര്‍ എന്‍ജിനീയറായ ശരത് അമേരിക്കയിലിരുന്നാണ് ഇമെയില്‍ വഴി വ്യാജ ബോംബ് ഭീഷണി മുഴക്കിയിരുന്നത്. ഒന്നരമാസം മുന്‍പ് ചെന്നൈയിലെത്തിയ ശരതിനെ തമിഴ്നാട് എടിഎസ് പിടികൂടുകയായിരുന്നു
സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും ക്ലിഫ് ഹൗസിലും ആശുപത്രികളിലും സ്കൂളുകളിലുമടക്കം നിരന്തരം വിളിച്ച് വ്യാജ ബോംബ് ഭീഷണി മുഴക്കിയിരുന്ന യുവാവ് പിടിയില്‍. തമിഴ്നാട് സ്വദേശി ശരത് സുബ്രഹ്മണ്യനാണ് തമിഴ്നാട് എടിഎസിന്റെ പിടിയിലായത്. 102 കേസുകളാണ് കേരളത്തില്‍ മാത്രം ശരത്തിന്റെ പേരിലുള്ളത്. ഇമെയില്‍ മുഖേനെയായിരുന്നു ശരത്തിന്റെ ഭീഷണി സന്ദേശങ്ങള്‍ എത്തിയിരുന്നത്.
സോഫ്റ്റുവെയര്‍ എന്‍ജിനീയറായ ശരത് അമേരിക്കയിലിരുന്നാണ് ഇമെയില്‍ വഴി വ്യാജ ബോംബ് ഭീഷണി മുഴക്കിയിരുന്നത്. ഒന്നരമാസം മുന്‍പ് ചെന്നൈയിലെത്തിയ ശരതിനെ തമിഴ്നാട് എടിഎസ് പിടികൂടുകയായിരുന്നു. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസിലാണ് പിടികൂടിയത്. ചാറ്റ്ജിപിടി മുഖേനെയാണ് ശരത് ഈ ചിത്രം തയ്യാറാക്കിയത്. ഇതില്‍ വിശദമായി ചോദ്യം ചെയ്തതോടെയാണ് കേരളത്തില്‍ നടത്തിയ ബോംബ് ഭീഷണികളെ കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.
എന്തിനാണ് കേരളത്തില്‍ പലയിടങ്ങളിലായി വ്യാജ ബോംബ് ഭീഷണി മുഴക്കിയതെന്ന ചോദ്യത്തിന് 'ഭാര്യ തന്നെ ഉപേക്ഷിച്ച് പോയി എന്നും ഈ ഡിപ്രഷന് അകറ്റാന്‍ മറ്റുള്ളവരെ ബുദ്ധിമുട്ടാക്കാന്‍ തീരുമാനിച്ചു ചെയ്തതാണ്' എന്നുമായിരുന്നു ശരത്തിന്റെ കുറ്റസമ്മതം. തമിഴ്നാട്ടിലെ പലയിടങ്ങളിലും വ്യാജ ബോംബ് ഭീഷണി മുഴക്കിയിട്ട് അധികം വാര്‍ത്തയായില്ലെന്നും അതോടെ മനസിന് സുഖം കിട്ടിയില്ലെന്നും കേരളത്തില്‍ വലിയ വാര്‍ത്തയായത് സന്തോഷമായെന്നും ശരത് വെളിപ്പെടുത്തി.
ENGLISH SUMMARY:
A Tamil Nadu-based software engineer, identified as Sarath Subramanian, has been arrested by the Tamil Nadu Anti-Terrorism Squad (ATS) for allegedly issuing repeated fake bomb threats to the Kerala Secretariat, Cliff House, hospitals and schools. He reportedly sent the threats via email while living in the United States and is linked to 102 cases in Kerala alone. Investigators uncovered the alleged threats after questioning him in connection with a case involving the circulation of a morphed image of the wife of former Tamil Nadu Chief Minister M.K. Stalin, which he reportedly created using ChatGPT. According to the report, Sarath told investigators that he began making the threats to trouble others after his wife left him, and that the publicity generated by the threats in Kerala gave him satisfaction.