chithrambhari-miss-kerala-2026

TOPICS COVERED

പി.ചിത്രാംബരി മിസ് കേരള 2026. ട്രെന്‍ഡ്‌സ് ഇംപ്രസാരിയോ മിസ് കേരള കിരീടം മന്ത്രി ബിന്ദു കൃഷ്ണ ചിത്രാംബരിയെ അണിയിച്ചു. സാമൂഹ്യപ്രവർത്തക ദയാബായിക്ക് ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്കാരവും സമ്മാനിച്ചു. 24 മത്സരാർഥികളിൽ നിന്നാണ് മലപ്പുറം സ്വദേശിയായ പി.ചിത്രാംബരി മിസ് കേരള വിജയകിരീടം ചൂടിയത്. 

ഫസ്റ്റ് റണ്ണറപ്പ് 'എറ്റേണല്‍ ബ്യൂട്ടി'യായി മേഘ മറിയ ജോസും സെക്കന്റ് റണ്ണറപ്പ് 'ബ്യൂട്ടി വിത്ത് എലഗന്‍സ്' ആയി കാജൽ ലിബിയും തെരഞ്ഞെടുക്കപ്പെട്ടു. സ്ത്രീകളുടെ വ്യക്തിത്വത്തെയും സ്വാതന്ത്ര്യത്തെയും ആഘോഷിക്കുന്ന 'അവള്‍ അവള്‍ക്കുവേണ്ടി അവളാല്‍' എന്ന ആശയത്തിലാണ് മിസ് കേരള ഒരുക്കിയത്. ഇതിൻ്റെ ഭാഗമായി സാമൂഹിക പ്രവര്‍ത്തക ദയാബായിക്ക് മന്ത്രി ബിന്ദു കൃഷ്ണ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് സമ്മാനിച്ചു. 

ടൈംലെസ് ട്രെഡിഷന്‍,  ട്രെന്‍ഡ്‌സ് ഇന്‍ സ്‌റ്റൈല്‍,  ഐവറി എലഗന്‍സ് എന്നിങ്ങനെ 3 റൗണ്ടുകളിലായാണ് മൽസരം അരങ്ങേറിയത്.  ചോദ്യോത്തര സെഷനും  പ്രധാന ഘട്ടമായിരുന്നു. മിസ്സ് ഫോട്ടോജെനിക് , മിസ് ബ്യൂട്ടിഫുൾ ഹെയർ തുടങ്ങി 9 പുരസ്കാരങ്ങളും സമ്മാനിച്ചു.

ENGLISH SUMMARY:

P Chithrambari Miss Kerala 2026 is the newly crowned winner of the prestigious Trends Impresario Miss Kerala beauty pageant held in Kerala. Minister Bindu Krishna crowned the winner and presented the lifetime achievement award to social activist Dayabai during the grand event.