നവരാത്രിയുടെ നിറപ്പകിട്ടിൽ തൃശൂർ  നഗരം ഒരുങ്ങിക്കഴിഞ്ഞു. ആചാരങ്ങൾക്കും കാഴ്ചകൾക്കും പേര് കേട്ട ശക്തന്റെ മണ്ണിൽ  കാണികൾക്കായി ബൊമ്മക്കൊല്ലു  പ്രദർശനം തുടങ്ങി. പഴയ നടക്കാവ് പാണ്ഡി സമൂഹമഠം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലാണ് പ്രദർശനം.

തൃശൂരിലെ  ഏറ്റവും പ്രശസ്തമായ ബൊമ്മക്കൊല്ലു പ്രദർശനങ്ങളിൽ ഒന്നാണിത്. ഇവിടുത്തെ പ്രധാന ആകർഷണം കൈലാസത്തിന്റെയും  വടക്കുനാഥ ക്ഷേത്രത്തിന്റെ മനോഹരമായ മാതൃകകളാണ്. മാർബിൾ, കളിമണ്ണ്, പേപ്പർ, പ്ലാസ്റ്റർ ഓഫ് പാരീസ്, വുഡൻ വർക്ക്, മെറ്റൽ  വർക്ക് തുടങ്ങി വിവിധങ്ങളായ  രീതിയിലുള്ള പാവകളാണ് ഇവിടെ പ്രദർശനത്തിനായി ഒരുക്കിയിരിക്കുന്നത്. ഒറ്റ നിരയിൽ മാത്രം ആയിരം പാവകളുണ്ട് 

ആഗ്ര, ഗുജറാത്ത്, കോലാപ്പൂർ, മുംബൈ, കാഞ്ചീപുരം ചെന്നൈ  എന്നിവിടങ്ങളിൽ നിന്നാണ്  ബൊമ്മകൾ എത്തിച്ചത്. ആദ്യ  മൂന്നു ദിവസം ദേവിയെ ദുർഗയായും, അടുത്ത മൂന്നു ദിവസം മഹാലക്ഷ്മിയായും അവസാനത്തെ ദിവസങ്ങളിൽ സരസ്വതിയായും പൂജിച്ച്  ആരാധിക്കുന്നു. കുടുംബത്തോടൊപ്പം  പ്രദർശനം ആസ്വദിക്കാൻ നിരവധി പേരാണ് ഇവിടെ എത്തിച്ചേരുന്നത്.

ENGLISH SUMMARY:

Thrissur city is fully decked out in the colorful festivities of Navratri, featuring a grand Bommakolu (Golu) exhibition at the Pandi Samooha Matham Sree Dharma Sastha Temple in Pazhaya Nadakkavu. One of the city's most renowned displays, the exhibition's key highlights include intricate models of Mount Kailash and the iconic Vadakkunnathan Temple. The collection showcases thousands of artistic dolls—with a single tier alone accommodating over a thousand figures—crafted from marble, clay, paper, plaster of Paris, wood, and metal, sourced from diverse regions including Agra, Gujarat, Kolhapur, Mumbai, Kanchipuram, and Chennai. Welcoming numerous families daily, the festival observes traditional worship by venerating the Goddess as Durga for the first three days, Mahalakshmi for the next three, and Saraswati during the final days.