നെടുമ്പാശേരിയില് മൂന്നുപേരെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി സുഹൈലിനെതിരെ രൂക്ഷവിമര്ശനവുമായി ഡബ്ബിങ് ആര്ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. സുഹൈല് കാണിച്ചത് പണത്തിന്റെ ഹുങ്കാണെന്നും മാതാപിതാക്കളുടെ തെറ്റായ പിന്തുണയാണ് ഇതിനു പിന്നിലെന്നും ഭാഗ്യലക്ഷ്മി വിമര്ശിച്ചു. പൊലീസ് അന്വേഷണത്തില് പ്രതിക്ക് അനുകൂലമായി ഇടപെടലുകള് നടക്കുന്നതായി സംശയം പ്രകടിപ്പിച്ച ഭാഗ്യലക്ഷ്മി പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങി നല്കണമെന്നും ആവശ്യപ്പെട്ടു.
Also Read: സുഹൈലിന്റെ ‘ജയില് മേക്ക് ഓവര്’; നീട്ടിവളര്ത്തിയ മുടി സ്വയം പറ്റെവെട്ടി
'സംഭവത്തിനു ശേഷം ഉപ്പ നോക്കിക്കോളുമെന്നാണ് കുട്ടി പറഞ്ഞത്. ആ കുട്ടി ജീവിതത്തില് ചെയ്ത പല തെറ്റിനും ഉപ്പയും ഉമ്മയും കുട്ടിയോടൊപ്പം നിന്നിട്ടുണ്ടാകും. അതുകൊണ്ടാണ് അത്രയും കെയര്ലെസായിട്ട് പറയാന് സാധിക്കുന്നത്. ഈ നാട്ടില് ഇത്ര സ്പീഡിലെ പോകാന് പാടുള്ളൂ എന്ന് എല്ലാവര്ക്കും അറിയാം. നമ്മള് സാധാരണക്കാര് ഓവര് സ്പീഡായാലോ റെഡ് ലൈറ്റ് കടന്നു പോയാലോ ഉടനടി നോട്ടീസ് വരികയാണ്. ആ കുട്ടിക്ക് അങ്ങനെയൊന്നും വന്നിട്ടുണ്ടാകില്ല. ഉണ്ടെങ്കില് തന്നെ ഇതൊന്നും പറഞ്ഞ് മനസിലാക്കി കൊടുക്കാതെ ഉമ്മയും ഉപ്പയും എല്ലാ സഹായവും ചെയ്തതു കൊടുക്കുകയാണ്. ഈ രാജ്യത്ത് ഇങ്ങനെ നിയമമുണ്ടെന്ന് ആ പയ്യനെ അറിയാതെ വളര്ത്തിയതിന്റെ ഫലമാണ് അവന് റോഡില് കാണിച്ച അഹങ്കാരം' എന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്.
പൊലീസ് ഇടപെടലുകളില് സംശയം പ്രകടിപ്പിച്ച ഭാഗ്യലക്ഷ്മി കേസില് പ്രൊസിക്യൂഷന്റെ നിസംഗതയെയും ചോദ്യം ചെയ്തു. 'പൊലീസ് ചോദിക്കുന്നത് എത്ര സ്പീഡലാണ് വണ്ടി ഓടിച്ചതെന്നാണ്, 100 ൽ ആണോ എന്ന് പൊലീസ് അവനോട് ചോദിച്ചതാണ്! താൻ 120 കിലോമീറ്റർ വേഗതയിലാണ് ഓടിച്ചതെന്നാണ് കുട്ടി പറയുന്നത്. അടുത്തതായി, മുന്നിൽ പോയ ആളുകളെ അവൻ കണ്ടിരുന്നോ എന്ന് അവർ ചോദിച്ചു. ക്ലൂ ഇട്ടുകൊടുക്കുകയാണ്. സാമ്പത്തികമുള്ളവനെ സഹായിക്കുന്നതു പോലെയാണ് നിയമം പോകുന്നത് എന്നാണ് കാണുന്നത്. പണമുള്ളവർക്ക് എന്ത് ചെയ്യാനും അത് മുഴുവൻ മൂടിവെക്കാനും സാധിക്കും' എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
Also Read: 'വലിയച്ഛന് പിന്നിൽ മറ്റെന്തോ ഉണ്ട്'; ഗോപികയുടെ കുടുംബത്തിനെതിരെ നിയമനടപടിയ്ക്ക് ശശികല
'പണത്തിന്റെ സ്വാധീനത്തില് മുട്ടുമടക്കില്ലെന്നും ശിക്ഷവാങ്ങികൊടുക്കുമെന്നുമാണ് ആഭ്യന്തര മന്ത്രി പറഞ്ഞത്. പക്ഷേ വ്യക്തമായ ധാരണയോടെയാണ് കാര്യങ്ങള് പോകുന്നത്. ബോസ്റ്റൽ സ്കൂളിലേക്ക് അവനെ അയക്കുമ്പോള് പ്രോസിക്യൂട്ടര്ക്ക് എതിര്ക്കാം. അവന് കാര്യവിവരുമുള്ള കുട്ടിയാണെന്ന് വിഡിയോകള് കാണുമ്പോള് മനസിലാകും. അവന് ശക്തമായ ശിക്ഷ കിട്ടണം' എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. സർക്കാരോ ആഭ്യന്തര മന്ത്രിയോ പൊലീസോ അവനെ സഹായിക്കുന്ന രീതിയിൽ പ്രവർത്തിക്കരുതെന്നും ഇനിയും കുട്ടികള്ക്ക് ടുവീലറില് സഞ്ചരിക്കണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
രാത്രി കുട്ടികള് ചായ കുടിക്കാന് പോയതാണ് െതറ്റെന്ന് പറഞ്ഞ ശശികലയെയും ഭാഗ്യലക്ഷ്മി വിമര്ശിച്ചു. 'സ്ത്രീകള് എട്ടു മണിക്ക് ലൈറ്റ് ഓഫ് ചെയ്തിരിക്കണം എന്നാണ് ഇവരുടെ അര്ഥത്തിലുള്ള സ്വതന്ത്ര ഇന്ത്യ. സ്വാതന്ത്ര്യം എന്താണെന്ന് പോലും ഇവര്ക്ക് മനസിലായിട്ടില്ല. ശശികലയോട് പറയാനുള്ളത്, നിങ്ങൾക്ക് പെൺമക്കളുണ്ടോ എന്ന് എനിക്കറിയില്ല. ഉണ്ടെങ്കിൽ, അവർക്ക് കഷ്ടകാലമാണ്' എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.