• നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ പ്രതി സുഹൈൽ സജീവിനെ ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റിയത് പൊലീസല്ലെന്നും ജയിൽ നിയമപ്രകാരം കോടതിയാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

നെടുമ്പാശേരിയില്‍ കാറിടിച്ച് മൂന്നുപേരെ കൊലപ്പെടുത്തിയ കേസില്‍ പൊലീസിന് പിഴവ് സംഭവിച്ചിട്ടില്ലെന്നും പ്രതിയായ സുഹൈല്‍ സജീവിനെ ബോസ്റ്റല്‍ സ്കൂളിലേക്ക് മാറ്റിയത് കോടതിയാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രതിയെ സംരക്ഷിക്കാന്‍ ആരു ശ്രമിച്ചാലും നടക്കില്ലെന്നും നിയമം അനുശാസിക്കുന്ന ശിക്ഷ വാങ്ങി കൊടുക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. 

Also Read: 'പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഗോപികയുടെ രക്ത സാമ്പിളെടുത്തു; മുകളില്‍ നിന്ന് വിളിച്ചതുകൊണ്ടെന്ന് സിഐ'

പ്രതിയെ ബോസ്റ്റല്‍ സ്കൂളിലേക്ക് അയച്ചത് പൊലീസല്ല, കോടതിയാണ്. 21 വയസിന് താഴെയുള്ള പ്രതികളെ മാറ്റുന്നത് ബോസ്റ്റല്‍ സ്കൂളിലേക്കാണ്. കോടതിയാണ് റിമാന്‍ഡ് ചെയ്യുന്നത്. ജയില്‍ നിയമനുസരിച്ച് ബോസറ്റല്‍ സ്കൂളിലേക്ക് അയ്ക്കേണ്ടി വരും. അതിനര്‍ഥം കേസില്‍ നിന്ന് രക്ഷപ്പെട്ടൂ എന്നല്ല. കുടുംബത്തിന് ആശങ്ക വേണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. പ്രതി തന്‍റെ മണ്ഡലത്തില്‍ നിന്നുള്ള ആളാണെന്ന പ്രചാരണത്തെയും അദ്ദേഹം തള്ളി. 

'ഏത് ജില്ലക്കാരാണെങ്കിലും ഒരു മന്ത്രിയും ഇക്കാര്യത്തില്‍ ഇടപെടില്ല. പ്രതി തന്‍റെ മണ്ഡലത്തില്‍പ്പെട്ടയാളല്ല. പ്രതിക്ക് കൊടുക്കാന്‍ പറ്റുന്ന ഏറ്റവും വലിയ ശിക്ഷ വാങ്ങികൊടുക്കാന്‍ പ്രൊസിക്യൂഷനും പൊലീസും സര്‍ക്കാറും കുടുംബത്തിനൊപ്പം നില്‍ക്കും' അദ്ദേഹം വ്യക്തമാക്കി. 

Also Read: 'ലോക്കപ്പില്‍ പ്രതി മലര്‍ന്ന് കിടന്നുറക്കം; അമിതമായി മദ്യപിച്ചുവെന്നത് എഫ്ഐആറിലില്ല' 

എഫ്ഐആറില്‍ പ്രതി മദ്യപിച്ച കാര്യമില്ലാത്തത് സാങ്കേതികത്വം മാത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു. രക്ത പരിശോധനയ്ക്ക് ശേഷം മാത്രമെ പ്രതി മദ്യപിച്ചിട്ടുണ്ടോ എന്ന് മനസിലാവുകയുള്ളൂ. ഒരാളെ പിടികൂടിയാല്‍ അയാള്‍ മദ്യപിച്ചിട്ടുണ്ടോ എന്ന പറയാന്‍ പറ്റില്ലല്ലോ. റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രമെ എഫ്ഐആറില്‍ ഉള്‍പ്പെടുത്തുകയുള്ളൂ. കുടുംബത്തിന് ഇക്കാര്യങ്ങള്‍ അറിയാന്‍ പറ്റാത്തതുകൊണ്ടാണ് സംശയങ്ങള്‍ ഉന്നയിക്കുന്നതെന്നും അവരുടെ ആശങ്ക സര്‍ക്കാര്‍ ഉള്‍കൊള്ളുന്നുവെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. 

ENGLISH SUMMARY:

Kerala Home Minister Ramesh Chennithala has clarified that the police made no errors in the Nedumbassery accident case, explaining that the court ordered the accused, Suhail Sajeev, to be remanded to a Borstal school under prison regulations. He assured the grieving families that the government, police, and prosecution will stand with them to ensure the maximum possible punishment for the offender. Addressing concerns regarding the initial FIR, he noted that the omission of drunk driving was a technical procedure awaiting formal medical and blood test confirmation. Furthermore, he dismissed rumors linking the accused to his constituency and emphasized that political interference will not be tolerated.