• കടയിലെ സ്വൈപ്പിങ് മെഷീനുകൾ വഴി 3.56 കോടി രൂപയുടേതടക്കം അപരിചിതമായ വലിയ ഇടപാടുകൾ നടന്നതായി ആപ്പിൽ രേഖപ്പെടുത്തിയത് കണ്ടാണ് സുമേഷ് ബാങ്ക് ബാലൻസ് പരിശോധിച്ചത്.

രാവിലെ ഫോണില്‍ ബാങ്കിന്‍റെ ആപ്പ് തുറന്ന് പരിശോധിച്ചപ്പോള്‍ ബാലന്‍സ് 3500 കോടി രൂപ! തൃപ്പുണിത്തുറ സ്വദേശി  സുമേഷ് കുമാര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ സഹസ്രകോടീശ്വരനായി മാറി. കണ്ണുതള്ളിപോകുന്നൊരു അനുഭവമാണ് രാവിലെ ബാങ്ക് അക്കൗണ്ട് തുറന്ന സുമേഷനുണ്ടായത്. തൃപ്പൂണിത്തുറയില്‍ സൂപ്പര്‍ മാള്‍ നടത്തുന്ന സുമേഷിന്‍റെ അക്കൗണ്ടിലേക്കാണ് വലിയതുക അപ്രതീക്ഷിതമായി എത്തിയത്. 

രാവിലെ കടയിലെ ബാലന്‍സ് പരിശോധിച്ചപ്പോഴാണ് സുമേഷ് ഫോണില്‍ ചില അപരിചിതമായ ഇടപാടുകള്‍ കണ്ടത്. 3.56 കോടിയുടെ ഇടപാടായിരുന്നു ഇതിലൊന്ന്. ഇത്തരത്തിലുള്ള ഒന്നിലധികം ഇടപാട് കണ്ട് ‍ഞെട്ടി ബാലന്‍സ് പരിശോധിച്ചപ്പോഴാണ് വലിയതുക അക്കൗണ്ടിലെത്തിയത് ശ്രദ്ധയില്‍പ്പെടുന്നത്. 

'കാര്‍ഡ് സ്വൈപ് ചെയ്ത് പണം വന്നു എന്നായിരുന്നു ആപ്പില്‍ രേഖപ്പെടുത്തിയത്. കടയിലുള്ളത് രണ്ട് സ്വൈപ്പിംഗ് മെഷിനുകളാണ്. രണ്ടാമത്തെ മെഷിന്‍ വഴിയും ഇതേ ഇടപാട് നന്നതായി കാണിച്ചു. ഫോണിന്‍റെ തകരാറാണെന്ന് കരുതി സ്വിച്ച് ഓഫ് ചെയ്ത് ആപ്പ് തുറന്നപ്പോഴും ഇതേ ഇടപാട് കാണിച്ചു. പിന്നീട് ബാലന്‍സ് നോക്കിയപ്പോഴാണ് ഞെട്ടിയത്. കണക്കുകൂട്ടി എടുക്കാന്‍ പറ്റുന്നില്ല, അത്രയു വലിയ തുക', സുമേഷ് പറഞ്ഞു.  ഏകദേശം 3500 കോടിക്കു മുകളില്‍ തുക ബാലന്‍സായാണ് കാണിച്ചിരുന്നത്. 

പെട്ടന്ന് പേടിച്ച് സ്ക്രീന്‍ഷോട്ട് സുഹൃത്തുകളുടെ ഗ്രൂപ്പിലിട്ടു. അക്കൗണ്ടില്‍ ഇത്രയും വലിയ തുക എത്തിയെന്നും എന്ത് ചെയ്യണമെന്നും ചോദിച്ചു. സുഹൃത്തുക്കള്‍ പറഞ്ഞതനുസരിച്ചാണ് ബാങ്കില്‍ പരാതി നല്‍കിയത്. പണത്തിന്‍റെ കാര്യം പറഞ്ഞപ്പോള്‍ ബാങ്ക് മാനേജര്‍ വിശ്വസിച്ചില്ല. പരിശോധിക്കാമെന്ന് പറഞ്ഞു. സാങ്കേതിക പ്രശ്നമാണാണ് ബാങ്കില്‍ നിന്നും പറഞ്ഞതെന്നും മറ്റു കാരണങ്ങള്‍ പറഞ്ഞില്ലെന്നും സുമേഷ് പറഞ്ഞു. കയ്യിലെത്തിയത് സങ്കല്‍പ്പിക്കാന്‍ പറ്റാത്ത പൈസയാണ്. ചെയ്യുന്ന ബിസിനസില്‍ എത്തിപ്പെടാന്‍ പറ്റാത്ത പൈസ. അത് കണ്ട് അന്താളിച്ചു പോയി. അര്‍ഹതിയില്ലാത്ത പൈസയാണ്. ബാങ്ക് സേഫാക്കി തന്നുവെന്നും സുമേഷ് പറഞ്ഞു.

ENGLISH SUMMARY:

A supermarket owner in Tripunithura, Sumesh Kumar, was left in utter shock after discovering a bank balance exceeding ₹3,500 crore in his account. The unexpected surge in his balance was noticed after his mobile banking app displayed several unfamiliar high-value card swiping transactions, including one worth ₹3.56 crore. Unsure of the situation, Sumesh initially thought it was a phone glitch, but upon verifying the balance, he immediately alerted his friends and filed an official complaint with the bank. Bank officials confirmed that the astronomical figure was the result of a technical glitch and promptly secured the account.