vulture-place

TOPICS COVERED

വംശനാശഭീഷണി നേരിടുമ്പോഴും പ്രകൃതിയുടെ തോട്ടിപ്പണിക്കാരായ കഴുകന്മാർക്ക് കേരളത്തിൽ സുരക്ഷിത താവളമൊരുക്കുകയാണ് വയനാടൻ കാടുകൾ. വയനാട് വന്യജീവി സങ്കേതത്തിൽ നടത്തിയ സമഗ്ര സർവേയിൽ 65 കഴുകന്മാരെയാണ് കണ്ടെത്തിയത്.

കേരളത്തിൽ കഴുകന്മാരുടെ അവസാന അഭയകേന്ദ്രമെന്ന് അറിയപ്പെടുന്ന വയനാട് വന്യജീവി സങ്കേതത്തിൽ വീണ്ടും പ്രതീക്ഷയുടെ ചിറകടിയൊച്ച. വനംവകുപ്പും ഡബ്ല്യു.ഡബ്ല്യു.എഫ് ഇന്ത്യയും ഹ്യൂം സെന്‍ററും സംയുക്തമായി സംഘടിപ്പിച്ച ശാസ്ത്രീയ സർവേയിലാണ് 65 കഴുകന്മാരെ കണ്ടെത്തിയത്. വംശനാശഭീഷണി നേരിടുന്ന 54 ചുട്ടിക്കഴുകന്മാരും 11 കാതിലക്കഴുകന്മാരുമാണ് വയനാടൻ കാടുകളിൽ ചിറകടിക്കുന്നത്.   ബത്തേരി, മുത്തങ്ങ, കുറിച്യാട്, തോൽപ്പെട്ടി റേഞ്ചുകളിലെ വ്യൂപോയിന്‍റുകള്‍ കേന്ദ്രീകരിച്ചായിരുന്നു രണ്ടു ദിവസത്തെ നിരീക്ഷണം.

ആകെ 108 ഘട്ടങ്ങളിലായി 243 നിരീക്ഷണങ്ങൾ രേഖപ്പെടുത്തിയെങ്കിലും, ഒരേ പക്ഷിയെ ഒന്നിലധികം തവണ എണ്ണിയേക്കാവുന്ന സാധ്യതകൾ ഒഴിവാക്കാൻ ശാസ്ത്രീയമായ വിശകലനമാണ് നടത്തിയത്. പറക്കലിന്‍റെ ദിശയും സമയവും ദൂരവും കൃത്യമായി തിട്ടപ്പെടുത്തിയാണ് വ്യത്യസ്തരായ 65 കഴുകന്മാരെ കണ്ടെത്തിയത് .വിശാലമായ വനമേഖലയും ഭക്ഷിക്കാൻ മൃഗങ്ങളുടെ ശവശരീരങ്ങൾ ലഭിക്കുന്നതുമാണ് കഴുകന്മാരെ ഇവിടേക്ക് ആകർഷിക്കുന്നത്. പ്രകൃതിയുടെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുന്ന ഈ ശുചീകരണ തൊഴിലാളികൾ ഇന്ന് വയനാടൻ കാടുകളിൽ മാത്രമാണ് ഉള്ളത്.

Wayanad forests are providing a safe haven for vultures in Kerala, despite facing extinction threats. :