ക്രിസ്മസ് വരവ് അറിയിച്ച് കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ  കേക്കുകളുടെ  നിർമാണ ഒരുക്കങ്ങൾ തുടങ്ങി.12,000 കേക്കുകളുടെ മിശ്രിതമാണ്  തയ്യാറാക്കിയിരിക്കുന്നത്.

മുന്തിരിയും ഈന്തപഴവും  തുടങ്ങിയ ഡ്രൈ ഫ്രൂട്ട്സുകളാണ്  റെഡ് വയനിൽ ഇങ്ങനെ കുഴഞ്ഞു മറിയുന്നത്.ഒപ്പം സുഗന്ധദ്രവ്യങ്ങളും.

ഈ മിശ്രിതം പരുവപ്പെടാൻ രണ്ട് മാസം പ്രത്യേകം പാത്രങ്ങളിൽ സൂക്ഷിക്കും. ഡിസംബർ ആദ്യ വാരത്തോടെ 4000 കിലോ വരുന്ന ഈ മിശ്രിതം 12000 ത്തോളം കേക്കുകളായി മാറും.

ക്രിസ്മസ് സന്തോഷത്തിന്‍റെ പ്രതീകമായ കേക്ക് മിക്സിങ്ങിന് നിരവധി പേരാണ് ക്രൗൺ പ്ലാസയിൽ ഒത്തു കൂടിയത്. നടി നിഖില വിമലായിരുന്നു ചടങ്ങിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്.

Christmas cake mixing events are underway at Crowne Plaza Kochi, signaling the festive season's arrival.: