soorya-fest

അമരസ്മരണയ്ക്ക് മുന്നില്‍ തിരിതെളിച്ച് സൂര്യാ ഫെസ്റ്റിവല്‍. സൂര്യ കൃഷ്ണമൂര്‍ത്തിയുടെ വിയോഗത്തിനുശേഷം നടക്കുന്ന ആദ്യ ഫെസ്റ്റിവലിന്‍റെ അരങ്ങിലും അണിയറയിലും അദ്ദേഹത്തിന്‍റെ ഓര്‍മകള്‍ നിറഞ്ഞു. ഇത്തവണത്തെ ഫെസ്റ്റിവലിന്‍റെയും ഭൂരിഭാഗം പരിപാടികളും ആസൂത്രണം ചെയ്ത ശേഷമായിരുന്നു സൂര്യ കൃഷ്ണമൂര്‍ത്തിയുടെ വിയോഗം.

49 വര്‍ഷത്തെ ചരിത്രം എണ്ണിപ്പറഞ്ഞ് സുവര്‍ണ ജൂബിലിയാഘോഷിക്കേണ്ട ഘട്ടത്തിലാണ് സൂര്യയെ തനിച്ചാക്കി സൂര്യ കൃഷ്ണമൂര്‍ത്തി മടങ്ങിയത്. വേദിയിലും സദസ്സിലും ഓടി നടന്ന് ഫെസ്റ്റിവലിനെ മികവുറ്റതാക്കുന്ന ആ സാന്നിധ്യം ഇന്നില്ല. സന്തോഷത്തോടെ കലാസ്വാദനത്തിന് എത്താറുള്ളവരുടെ ഉള്ളം പൊള്ളുകയാണ്. പ്രകൃതി പോലും കണ്ണീരണിയുന്നതുപോലെ,

111 ദിവസം നീണ്ടുനില്‍ക്കുന്ന ഇക്കൊല്ലത്തെ ഉല്‍സവത്തിന്‍റെയും പരിപാടികള്‍ ആസൂത്രണം ചെയ്തത് സൂര്യ കൃഷ്ണമൂര്‍ത്തിയായിരുന്നു. എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി അദ്ദേഹം മടങ്ങുമ്പോൾ മുടക്കം വരുത്തരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നതായി സൂര്യ പ്രസിഡന്‍റ്  ജി.ഗോപാലകൃഷ്ണ പിള്ള ഓർക്കുന്നു.

അരങ്ങുണരുന്നതിന് മുൻപേ അദ്ദേഹത്തിൻ്റെ അസ്ഥിമാടത്തിന് മുന്നിൽ മകൾ തിരി തെളിയിച്ചു. ശരീരം കൊണ്ട് അകലെയെങ്കിലും മനസ്സ് കൊണ്ട് ഒപ്പമുണ്ടെന്ന് ഉറപ്പിച്ചു. ഓരോ പരിപാടിക്ക് മുൻപും പ്ലേ ചെയ്യാറുള്ള അദ്ദേഹത്തിൻ്റെ ശബ്‌ദം വീണ്ടും വേദിയിൽ നിറഞ്ഞു. തൈക്കാട്ടെ ഗണേശമെന്ന വീടിനോട് ചേർന്ന വേദിയിൽ കെഎസ് ഹരിശങ്കറിന്‍റെ സംഗീത കച്ചേരിയോടെയാണ് അരങ്ങുണർന്നത്.

ഒരുയുസ്സിന്‍റെ പാതിയത്രയും ജീവശ്വാസം പോലെ ചേർത്തു പിടിച്ചിരുന്ന സൂര്യയിൽ, ആളുകൾക്ക് ഇടയിലെവിടെയോ അദ്ദേഹവുമുണ്ടാകും, പുതുതായി എത്തുന്ന ഓരോ കലാകാരന്മാർക്കും ആദ്യശ്യമായിരുന്ന് കൈയ്യടിക്കുന്നുണ്ടാകും.

The Surya Festival is commemorating the memory of Suriya Krishnamurthy, with his presence felt both on and off stage in the first festival since his passing.: