തടവുകാര്‍ക്ക് ജയിലില്‍ ലഭിക്കുന്ന സൗകര്യങ്ങളെ പറ്റിപലപ്പോഴും സമൂഹത്തില്‍ ചര്‍ച്ചയുണ്ടാകാറുണ്ട്. ഗോവിന്ദചാമി ജയിലില്‍ പോകുമ്പോഴും ഇപ്പോഴുമുള്ള ശാരീരിക വ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടി ജയിലില്‍ തടവുകാര്‍ തടിച്ചുകൊഴുക്കുകയാണെന്നാണ് പൊതുവിലുള്ള വിമര്‍ശനം. ശരിക്കും ജയിലില്‍ അമിത സൗകര്യങ്ങള്‍ തടവുകാര്‍ക്ക് ലഭിക്കുന്നുണ്ടോ?
Also Read: 'പാർട്ടിയെ കവചമാക്കരുതെന്നത് അച്ഛന്‍റെ നിലപാട്'; വീണയുടെ കേസിലെ സിപിഎം നിലപാടിൽ ബിനീഷ് കോടിയേരി
ജയിലിലെ ഭക്ഷണമല്ല കൃത്യമായ വ്യായാമം ഇല്ലാത്തതാണ് തടവുകാരുടെ ശരീരപ്രകൃതിയിലെ മാറ്റത്തിനു കാരണമെന്നാണ് ജയില്‍ ഡിജിപി എസ്. ശ്രീജിത്ത് പറയുന്നത്. 'ഭക്ഷണത്തിന്‍റെതല്ല പ്രശ്നം വ്യായാമം കുറവാണ്. ജയിലില്‍ ഭക്ഷണം കൂടുതലൊന്നുമല്ല, കൃത്യം അളവില്‍ നിയമത്തില്‍ പറയുന്ന ഭക്ഷണമാണ് കൊടുക്കുന്നത്' എന്നാണ് അദ്ദേഹം പറഞ്ഞത്.
ജയിലില്‍ എല്ലാവര്‍ക്കും ഒരേ വേഷവും ഭക്ഷണവുമാണെന്നും ജയിലിലെത്തിയാല്‍ സ്വാതന്ത്രമില്ലെന്നും ജയില്‍ ഡിജിപി വ്യക്തമാക്കി. 'ജയിലില്‍ സ്നാക്സ് പോലുള്ള കിട്ടില്ല. അധ്വാനിച്ച് കിട്ടുന്ന പണം കൊണ്ടോ പുറത്ത് നിന്നും കിട്ടുന്ന പണം കൊണ്ടോ ജയില്‍ കാന്‍റീനില്‍ നിന്നും വാങ്ങി കഴിക്കാം. പക്ഷേ ഇതിനും പരിധിയുണ്ട്. മാസത്തില്‍ 1500 രൂപയില്‍ കൂടുതല്‍ പാടില്ല. ജയിലിലെ ഓണ പരിപാടിയിലെ മത്സരത്തിന്‍റെ ഒന്നാം സമ്മാനം 150 രൂപയുടെ കാന്‍റീന്‍ കൂപ്പണാണ്' എന്നും അദ്ദേഹം വ്യക്തമാക്കി.
ജയിലില്‍ കട്ടില്‍ കിട്ടുന്നത് രോഗികള്‍ക്കാണ്. ചികിത്സ നിരന്തരം കിട്ടിയില്ലങ്കില്‍ മരിച്ചുപോകുന്നവര്‍ക്ക് മാത്രമെ ചികിത്സയുള്ളൂ. ബാക്കിയുള്ളവര്‍ക്ക് മരുന്ന് നല്‍കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.