തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പ് കഴിഞ്ഞെങ്കിലും ഭാഗ്യവാന്‍ ഇപ്പോഴും കാണാമറയത്ത് തന്നെ. 30 കോടി രൂപ ലഭിച്ച ഭാഗ്യവാനെ ആരായിരിക്കും ? തളിപ്പറമ്പ് ബസ് സ്റ്റാൻഡിലെ പി.വി.വത്സരാജിന്റെ തമ്പുരാൻ ലോട്ടറി ഏജൻസിയിൽനിന്ന് വിറ്റ ടിക്കറ്റിലാണ് ഭാഗ്യം തളിപ്പറമ്പിൽ എത്തിയത്. സബ് ഏജന്റായ മുയ്യം വടക്കാഞ്ചേരിയിലെ എം.വി.സുജിത്ത് തമ്പുരാൻ ലോട്ടറി ഏജൻസിയിൽനിന്ന് വാങ്ങി വിൽപന നടത്തിയ 30 ടിക്കറ്റുകളിൽ ഒന്നിനാണ് ഒന്നാം സമ്മാനം. പലരും അന്വേഷണം നടത്തിയെങ്കിലും ഭാഗ്യവാൻ ഇന്നലെയും പുറത്തുവന്നിട്ടില്ല.

 

Also read: കോന്‍ ബനേഗ ക്രോര്‍പതി!; 30 കോടി രൂപയുടെ തിരുവോണം ബംപര്‍ ഈ നമ്പറിന്

പ്രമുഖ ബാങ്ക് അധികൃതർ ഉൾപ്പെടെ ഇന്നലെ അന്വേഷണം നടത്തിയിരുന്നു. എന്നാൽ ബാങ്കുകളിലൊന്നും ഇന്നലെ ലോട്ടറി ടിക്കറ്റ് സമർപ്പിച്ചിട്ടില്ലെന്നാണു സൂചന. സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പറിന്റെ മുൻപിലും ശേഷവുമുള്ള ലോട്ടറി ടിക്കറ്റുകൾ എടുത്തവർ സുജിത്തിന്റെ നാട്ടിലുണ്ടെങ്കിലും ഒന്നാം സമ്മാനം ലഭിച്ചയാളെക്കുറിച്ച് സൂചനകളൊന്നുമില്ല. ഇന്നലെ ലോട്ടറി ഏജന്റുമാരും സമ്മാനാർഹനായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിട്ടില്ല.

 

അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റുതീർന്നിരുന്നു. ഒന്നാം സമ്മാനം 25 കോടിയിൽ നിന്ന് 30 കോടിയായി ഉയർത്തിയതോടെ ലോട്ടറി വിൽപനയിലും റെക്കോർഡ് കുതിപ്പാണ് ഉണ്ടായത്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ഇരുപത് പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 25 ലക്ഷം രൂപ വീതം 20 പേര്‍ക്കും നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതം പത്തുപേര്‍ക്കും ലഭിക്കും. രണ്ട് ലക്ഷം രൂപ വീതം പത്തുപേര്‍ക്കാണ് അഞ്ചാം സമ്മാനം. 5000,2000,1000,500 തുടങ്ങിയ ചെറു സമ്മാനങ്ങളും വേറെയുണ്ട്. പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റുപോയത്. 20 ലക്ഷം ടിക്കറ്റുകള്‍ ജില്ലയില്‍ മാത്രം വിറ്റുപോയെന്നാണ് കണക്ക്. അച്ചടിച്ച മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോയതായി ലോട്ടറി വകുപ്പ് ഇന്നലെ അറിയിച്ചിരുന്നു. 2025 ല്‍ 75 ലക്ഷവും 2024-ൽ 71.50 ലക്ഷവുമായിരുന്നു വിൽപ്പന.

 

രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്ക്. നമ്പറുകള്‍: TA - 957486, TB - 642974, TC - 810428, TD - 305900, TE - 328611, TG - 805847, TH - 902375, TJ - 150990, TK - 375661, TL - 888018, TA - 300530, TB - 439962, TC - 952340, TD - 279706, TE - 970611, TG - 355002, TH - 192282, TJ - 978616, TK - 976006, TL - 792519

ENGLISH SUMMARY:

The 30 crore Thiruvanam Bumper Lottery winner remains elusive despite the draw having concluded. Banks and lottery agents are actively searching for the lucky recipient who purchased the winning ticket from a Thaliparamba agency.