30 കോടി രൂപയുടെ തിരുവോണം ബംപർ ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്. കണ്ണൂർ തളിപ്പറമ്പിൽ വിറ്റ ടിക്കറ്റിനാണ് ഇത്തവണ ഒന്നാം സമ്മാനം ലഭിച്ചത്. തളിപ്പറമ്പിലെ തമ്പുരാൻ ലോട്ടറി ഏജൻസിയിലെ പി.വി. വൽസരാജാണ് ടിക്കറ്റ് വിറ്റത്. തളിപ്പറമ്പ് ബസ് സ്റ്റാൻഡിലെ കടയിൽ നിന്നാണ് ടിക്കറ്റ് വിൽപന നടന്നത്. ചക്കരക്കൽ മുത്തു ഏജൻസിയാണ് ഹോൾസെയിൽ ഏജന്റ്. ഇതിന് മുൻപും മുത്തു ഏജൻസിയിൽ നിന്ന് വിറ്റ ടിക്കറ്റിന് ക്രിസ്മസ് ബംപർ ഒന്നാം സമ്മാനം ലഭിച്ചിരുന്നു. ഇതോടെ വീണ്ടും ബംപർ ഭാഗ്യം തേടിയെത്തിയതിന്റെ ആഹ്ലാദത്തിലാണ് ഏജൻസി അധികൃതരും ജീവനക്കാരും.
നാടാകെ ആകാംക്ഷയോടെ കാത്തിരുന്ന തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 30 കോടി രൂപ സ്വന്തമാക്കിയ ഭാഗ്യശാലിയെ തേടി കേരളം. മന്ത്രി കെ. മുരളീധരൻ തിരുവോണം ബംപറിന്റെ ആദ്യ നറുക്കെടുപ്പ് നിർവഹിച്ചു. രണ്ടാം സമ്മാനം TA - 957486, TB - 642974, TC - 810428, TD - 305900, TE - 328611, TG - 805847, TH - 902375, TJ - 150990, TK - 375661, TL - 888018, TA - 300530, TB - 439962, TC - 952340, TD - 279706, TE - 970611, TG - 355002, TH - 192282, TJ - 978616, TK - 976006, TL - 792519... ... Also Read: 30 കോടി കണ്ണൂരിലേക്ക്; ഭാഗ്യവാൻ ഒരാളോ ഒരുകൂട്ടമോ? കയ്യിൽ കിട്ടുക എത്രയാണെന്നറിയാം
അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റുതീർന്നിരുന്നു. ഒന്നാം സമ്മാനം 25 കോടിയിൽ നിന്ന് 30 കോടിയായി ഉയർത്തിയതോടെ ലോട്ടറി വിൽപനയിലും റെക്കോർഡ് കുതിപ്പാണ് ഉണ്ടായത്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ഇരുപത് പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 25 ലക്ഷം രൂപ വീതം 20 പേര്‍ക്കും നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതം പത്തുപേര്‍ക്കും ലഭിക്കും. രണ്ട് ലക്ഷം രൂപ വീതം പത്തുപേര്‍ക്കാണ് അഞ്ചാം സമ്മാനം. 5000,2000,1000,500 തുടങ്ങിയ ചെറു സമ്മാനങ്ങളും വേറെയുണ്ട്. പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റുപോയത്. 20 ലക്ഷം ടിക്കറ്റുകള്‍ ജില്ലയില്‍ മാത്രം വിറ്റുപോയെന്നാണ് കണക്ക്. അച്ചടിച്ച മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോയതായി ലോട്ടറി വകുപ്പ് ഇന്നലെ അറിയിച്ചിരുന്നു. 2025 ല്‍ 75 ലക്ഷവും 2024-ൽ 71.50 ലക്ഷവുമായിരുന്നു വിൽപ്പന.
ടിക്കറ്റ് വിൽപനയിലൂടെ സർക്കാരിന് ലഭിക്കുന്നത് 450 കോടി രൂപയാണെങ്കിലും സമ്മാനത്തുക, ജിഎസ്ടി, അച്ചടി തുടങ്ങിയ ഇനങ്ങളിൽ തുക ചെലവാകും. ഒന്നാം സമ്മാനം നേടുന്നയാൾക്ക് നികുതിയും ഏജന്റ് കമ്മിഷനും ഉൾപ്പെടെയുള്ള കിഴിവുകൾക്ക് ശേഷം ലഭിക്കുക 16.47 കോടി രൂപയാണ്.
30 കോടി രൂപയുടെ ഒന്നാം സമ്മാനത്തിൽ 10 ശതമാനം, അതായത് 3 കോടി രൂപ, ഏജന്റ് കമ്മിഷനായി നൽകും. ശേഷിക്കുന്ന 27 കോടി രൂപയിൽ നിന്ന് ആദായനികുതി (30 ശതമാനം), സർചാർജ് (25 ശതമാനം), ആരോഗ്യ-വിദ്യാഭ്യാസ സെസ് (4 ശതമാനം) എന്നിവ കുറയ്ക്കും. ഈ ഇനങ്ങളിലായി ആകെ ഏകദേശം 10.53 കോടി രൂപ കഴിയും.