app-campus

TOPICS COVERED

കോളജ് വിദ്യാർഥികൾക്ക് വേണ്ടി മാത്രം ഒരു കിടിലൻ മൊബൈൽ ആപ്പ്. ക്യാംമ്പസുകളുടെ ഹൃദയത്തുടിപ്പുകൾ അറിയാനും കഥയും കലാസൃഷ്ടികളും പങ്കുവയ്ക്കാനും കഴിയുന്ന ആപ്പ്. മലപ്പുറം വണ്ടൂർ സ്വദേശി റാഫിദ് റഷാദ് ആണ് ഈ ആശയത്തിന് പിന്നിൽ.

ക്യാമ്പസ് ജീവിതത്തിലെ രസകരമായ അനുഭവങ്ങൾ നിങ്ങൾക്ക് റീലാക്കിയോ വ്ളോഗ് ആയോ പോസ്‌റ്റ് ചെയ്യാം.. സൗഹൃദങ്ങൾ പങ്കുവയ്ക്കാം. അതിന് വേണ്ടി ഒരു ആപ്പ് .. പ്രോ വൈബ് ആപ്പ്.

കോളജ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചപ്പോളും ഈ ഒരു ആശയം റാഫിദ് റഷാദിന്‍റെ മനസിൽ നിന്ന് മാഞ്ഞില്ല. ഒരു ആപ്പ് തയാറാക്കാനുള്ള സാങ്കേതിക പ്രാവീണ്യം ഉണ്ടായിരുന്നില്ല. എന്നാൽ കോഡിങ്ങ് ലാംഗ്വേജുകൾ ഉപയോഗിച്ചും എ.ഐ ടൂളുകളുടെ സഹായത്തോടെയും അഞ്ച് വർഷമെടുത്ത് സ്വന്തമായി ഈ ആപ്പ് നിർമ്മിച്ചു. കേരളത്തിലെ ക്യാംപസുകൾക്ക്, കോളജ് വിദ്യാർഥികൾക്ക് ഒത്തുകൂടാനുള്ള ഒരു ഇടമായി പ്രോ വൈബ് ആപ്പ് മാറുമെന്നാണ് റാഫിദിന്‍റെ പ്രതീക്ഷ.

ENGLISH SUMMARY:

Pro Vibe App is a new mobile application designed exclusively for college students to share their campus experiences, creative works, and build friendships. Developed over five years by Rafid Rashad from Malappuram, it aims to become a central hub for students across Kerala's campuses.