krishnan-onam-bumper
  • പ്പത് കോടി രൂപയുടെ ഓണം ബംപർ അടിച്ച TL 360615 എന്ന നമ്പരിന്റെ തൊട്ടടുത്ത നമ്പറുകൾ കൈവശമുള്ളവരെ തളിപ്പറമ്പിൽ കണ്ടെത്തി.

ഓണം ബംപറില്‍ 30 കോടിയുടെ സമ്മാനമടിച്ചത് TL 360615 നമ്പറിനാണ്. ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിനുടമയെ തിരഞ്ഞു കിട്ടിയില്ലെങ്കിലും ഭാഗ്യം തൊട്ടടുത്ത് എത്തിയവരെല്ലാം തളിപ്പറമ്പിലുണ്ട്. TL 360614,  TL 360617 എന്നീ നമ്പറുകള്‍ വിറ്റുപോയത് സുജിത്തിന്‍റെ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ്. TL 360617 എന്ന ടിക്കറ്റ് സുജിത്തിന്‍റെ വീടനടുത്തുള്ള കൃഷ്ണന്‍ എന്ന റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്‍റെ കയ്യിലാണ്. ഒറ്റ നമ്പറിന് ബംപര്‍ പോയത് നഷ്ടം തന്നെയെന്നും നിരാശയില്ലെന്നും സുജിത്ത് പറഞ്ഞു.  

Also Read: 30 കോടി കണ്ണൂരില്‍; ഓണം ബംപർ ഭാ​ഗ്യശാലിയിലേക്ക് എത്തിയത് മൂന്നു കൈ മറിഞ്ഞ്

നേരിട്ട് തളിപ്പറമ്പിലെത്തിയല്ല കൃഷ്ണന്‍ ലോട്ടറിയെടുത്തത്. സുജിത്തിന്‍റെ ഭാര്യയുടെ കയ്യില്‍ പണം കൊടുത്ത് ലോട്ടറി എത്തിക്കുകയായിരുന്നു. ലോട്ടറി അടിക്കാത്തതില്‍ നിരാശയില്ലെന്നും സമ്മാനത്തിന് വക്കിലെത്തുന്നത് ആദ്യമാണെന്നും കൃഷ്ണന്‍ പറഞ്ഞു. 

ഒരു വര്‍ഷമായി ലോട്ടറി വില്‍പനയിലുള്ള സുജിത്തിന് തളിപ്പറമ്പില്‍ രണ്ടു സ്റ്റോറുകളുണ്ട്. പോസ്റ്റാഫീസിന് മുന്നിലെ മുത്തപ്പന്‍‌ സ്റ്റോറും തളിപ്പറമ്പ് രജിസ്ട്രാഫീസിന്‍റെ മുന്നിലുള്ള സമൃദ്ധി ഏജന്‍സിയും. ഇതില്‍ റജിസ്ട്രാര്‍ ഓഫിസിന് മുന്നിലെ സ്റ്റാളില്‍ നിന്നാണ് ഭാഗ്യശാലി ലോട്ടറിയെടുത്തത്. 10-25 ദിവസം മുന്‍പെ 30 ടിക്കറ്റാണ് വാങ്ങിയതെന്ന് സുജിത്ത് പറഞ്ഞു. 

Also Read: 30 കോടിയുടെ ഓണം ബംപർ ലോട്ടറിയടിച്ചാൽ എത്ര രൂപ കയ്യിൽ കിട്ടും; നികുതി അടയ്ക്കാൻ വൈകിയാൽ നഷ്ടം കോടികൾ

ചക്കരക്കലിലുള്ള മുത്തു ഏജന്‍സിയില്‍ നിന്നാണ് സമ്മാനമടിച്ച ലോട്ടറി പുറത്തേക്ക് പോകുന്നത്. തളിപ്പറമ്പിലെ പിവി വല്‍സരാജന്‍റെ തമ്പുരാന്‍ ലോട്ടറി ഏജന്‍സിയിലേക്ക് എത്തിയ 30 കോടിയുടെ ലോട്ടറി ചില്ലറവിൽപ്പനക്കാരൻ സുജിത്തിലേക്ക് ലോട്ടറി എത്തി. ഇയാളിൽ നിന്നാണ് ഭാ​ഗ്യവാൻ ഓണം ബംപറെടുത്തത്. 

ENGLISH SUMMARY:

The 30-crore Kerala Onam Bumper first prize was clinched by ticket number TL 360615, sold in Thaliparamba, Kannur. Interestingly, adjacent ticket numbers TL 360614 and TL 360617 were also sold by local vendor Sujith from the same batch. Retired police officer Krishnan, who lives near Sujith, purchased the near-miss ticket numbered TL 360617. Although the ultimate winner holding the grand prize ticket remains unidentified, the close calls have created immense local excitement.