ടിക്കറ്റ് വിറ്റ സുജിത്ത്

ടിക്കറ്റ് വിറ്റ സുജിത്ത്

  • 30 കോടിയുടെ ഓണം ബംപർ ലോട്ടറി വിറ്റത് കണ്ണൂർ തളിപ്പറമ്പിലെ ചില്ലറ വിൽപ്പനക്കാരനായ സുജിത്. ഭാഗ്യശാലിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുന്നു.

തിരുവോണം ബംപറിലെ ഒന്നാം സമ്മാനം നേടിയ ലോട്ടറി വിറ്റത് കണ്ണൂര്‍ തളിപ്പറമ്പിലെ ചില്ലറ വില്‍പ്പനക്കാരന്‍ സുജിത്ത്.  റജിസ്ട്രാര്‍ ഓഫിസിന് മുന്നിലെ സ്റ്റാളില്‍ നിന്നാണ് ഭാഗ്യവാന്‍ ലോട്ടറി വിറ്റത്. എന്നാല്‍ ലോട്ടറി വാങ്ങിയ ആളെ അറിയില്ലെന്ന് സുജിത്ത് മനോരമ ന്യൂസിനോട് പറഞ്ഞു. തളിപ്പറമ്പിലെ തമ്പുരാന്‍ ഏജന്‍സില്‍നിന്നും സുജിത്ത് 30 ടിക്കറ്റാണെടുത്തത്. 

Also Read: 30 കോടി കണ്ണൂരില്‍; ഓണം ബംപർ ഭാ​ഗ്യശാലിയിലേക്ക് എത്തിയത് മൂന്നു കൈ മറിഞ്ഞ്

ഒരു വര്‍ഷമായി ലോട്ടറി വില്‍പനയിലുള്ള സുജിത്തിന് തളിപ്പറമ്പില്‍ രണ്ടു സ്റ്റോറുകളുണ്ട്. പോസ്റ്റാഫീസിന് മുന്നിലെ മുത്തപ്പന്‍‌ സ്റ്റോറും തളിപ്പറമ്പ് രജിസ്ട്രാഫീസിന്‍റെ മുന്നിലുള്ള സമൃദ്ധി ഏജന്‍സിയും. ഇതില്‍ റജിസ്ട്രാര്‍ ഓഫിസിന് മുന്നിലെ സ്റ്റാളില്‍ നിന്നാണ് ഭാഗ്യശാലി ലോട്ടറിയെടുത്തത്. 10-25 ദിവസം മുന്‍പെ 30 ടിക്കറ്റാണ് വാങ്ങിയതെന്ന് സുജിത്ത് പറഞ്ഞു. 

TL 360615 നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഇതില്‍ 360614, 360617 നമ്പര്‍ ലോട്ടറികള്‍ കൈവശമുള്ളവരെ കണ്ടെത്തിയിട്ടുണ്ട്. എങ്കിലും ഭാഗ്യവാന്‍ എവിടെയെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. നാട്ടില്‍ തന്നെയാകും സമ്മാനര്‍ഹമായ ടിക്കറ്റെന്നാണ് സുജിത്തും പ്രതീക്ഷിക്കുന്നത്.  

Also Read: 30 കോടി കണ്ണൂരിലേക്ക്; ഭാ​ഗ്യവാൻ ഒരാളോ ഒരുകൂട്ടമോ? കയ്യിൽ കിട്ടുക എത്രയാണെന്നറിയാം

ചക്കരക്കലിലുള്ള മുത്തു ഏജന്‍സിയില്‍ നിന്നും തളിപ്പറമ്പിലെ പിവി വല്‍സരാജന്‍റെ തമ്പുരാന്‍ ലോട്ടറി ഏജന്‍സിയിലേക്കാണ് ആദ്യം 30 കോടിയുടെ ലോട്ടറി എത്തുന്നത്. പിന്നീട് തമ്പുരാൻ ഏജൻസിയുടെ തളിപ്പറമ്പ് ബസ്റ്റാന്‍ഡിലെ കടയില്‍ നിന്നും ചില്ലറവിൽപ്പനക്കാരൻ സുജിത്തിലേക്ക് ലോട്ടറി എത്തി. ഇയാളിൽ നിന്നാണ് ഭാ​ഗ്യവാൻ ഓണം ബംപറെടുത്തത്. തളിപ്പറമ്പില്‍ നിന്നാണ് ഭാഗ്യവാന്‍ ലോട്ടറി എടുത്തത്. അതിനാല്‍ ഭാഗ്യവാന്‍ കണ്ണൂരില്‍ നിന്നുള്ള ആളാകാനാണ് സാധ്യത കൂടുതൽ.

ENGLISH SUMMARY:

Sujith, a retail lottery vendor in Thaliparamba, Kannur, sold the winning ticket for the record-breaking 30-crore Kerala Onam Bumper. Operating from a stall near the sub-registrar's office, Sujith had purchased a bundle of 30 tickets from the local Thampuran Agency about 10 to 25 days ago. While sequential ticket numbers nearby have been accounted for, the exact identity of the grand prize winner holding number TL 360615 remains unknown. Local vendors and authorities strongly believe the fortunate winner is a resident of Kannur.