നിയമപരമായ ഉത്തരവാദിത്തങ്ങൾക്കിടയിലും കലയോടുള്ള പ്രണയം ഹൃദയത്തിൽ ചേർത്തുപിടിച്ച  രണ്ട് ജഡ്ജിമാർ. മഞ്ചേരി സി.ജെ.എം. സരിത രവീന്ദ്രനും, തൃശൂർ സെക്കൻഡ് അഡീഷണൽ സബ് ജഡ്ജി കെ.എം. ശ്രീദേവിയും. ഇരുവരും  നടനമാടിയത് ഗുരുവായൂരപ്പന്റെ തിരുമുറ്റത്തും. 

തിരക്കുകൾക്കിടയിലും  ചില സ്വപ്നങ്ങൾ മനസിൽ നൃത്തം ചെയ്തുകൊണ്ടേയിരിക്കും. ആ സ്വപ്നത്തിന്  ഇരുവരും സമയം കണ്ടെത്തി. ഭാവം നിറഞ്ഞ കണ്ണുകളും ഭക്തിയിൽ അലിഞ്ഞ ചുവടുകളുമായി അരങ്ങുണർന്നു. രണ്ട് വർഷമായി നൃത്തം അഭ്യസിക്കുന്ന സരിത രവീന്ദ്രൻ ഗുരുവായൂരപ്പന്‍റെ മുന്നിൽ ചുവടുവെയ്ക്കുന്നത് ഇതാദ്യമല്ല.

 

ഔദ്യോഗിക ജീവിതത്തിന്‍റെ തിരക്കുകൾക്കിടയിലാണ് കെ.എം. ശ്രീദേവിയും നൃത്തത്തിന്‍റെ ലോകത്തേക്ക് എത്തിയത്. പരിശീലനം തുടങ്ങി ഒരു വർഷം കഴിഞ്ഞപ്പോഴേക്കും അരങ്ങേറ്റം. അധ്യാപികയും നർത്തകിയുമായ ഗോപിക കുറുപ്പിന്‍റെ ശിക്ഷണത്തിലാണ് ഇരുവരും ഭരതനാട്യം അഭ്യസിച്ചത്. നീതിയുടെ വഴിയിൽ ചുവടുറപ്പിച്ചവർ അരങ്ങിൽ താളത്തിനൊപ്പം ചുവടുവെച്ചപ്പോൾ ഗുരുവായൂർ  അപൂർവമായൊരു നൃത്ത സമർപ്പണത്തിന് സാക്ഷിയായി.

ENGLISH SUMMARY:

Two judges, overcoming legal responsibilities, embraced their passion for art by dedicating a Bharatanatyam performance to Lord Guruvayoorappan. Despite their demanding judicial careers, they found time to practice and perform, showcasing their dedication to both their profession and their artistic dreams.