പരുക്കേറ്റതും വഴിയില്‍ ഉപേക്ഷിക്കപ്പെട്ടതുമായ നായ്കള്‍ക്ക് തണലൊരുക്കുകയാണ് കോഴിക്കോട് ചെറുകുളത്തെ ഷൈമ എന്ന വീട്ടമ്മ. നാല്‍പതോളം നായ്ക്കളും പതിനഞ്ചോളം പൂച്ചകളും ഷൈമയ്ക്ക് സ്വന്തമായുണ്ട്. 17 വര്‍ഷമായി തുടരുന്ന ഈ കാരുണ്യപ്രവര്‍ത്തനത്തിന് സമൂഹത്തില്‍ നിന്ന് ഒരേസമയം പിന്തുണയും കല്ലേറും കിട്ടുന്നുണ്ടെന്ന് ഷൈമ പറയുന്നു.  

വഴിയോരങ്ങളില്‍ ഉപേക്ഷിക്കപെടുന്ന മ്യഗങ്ങള്‍ക്കായി സ്വന്തം  ജീവിതം തന്നെ മാറ്റിവെച്ചിരിക്കുകയാണ് ഷൈമ. 17 വര്‍ഷം മുന്‍പ് വെസ്റ്റ്ഹില്ലിലെ വീട്ടില്‍ വെച്ചാണ് ഷൈമ തെരുവ് നായ്ക്കളെ ഏറ്റെടുത്തു  വളര്‍ത്താന്‍ തുടങ്ങിയത്. നായ്ക്കളുടെ  എണ്ണം വര്‍ധിച്ചതോടെ അയല്‍വാസികള്‍ പരാതിപ്പെട്ടു.  ഇതോടെയാണ് ആ വീടുപേക്ഷിച്ച്  ചെറുകുളത്തെ വാടക വീട്ടിലേക്ക് പ്രിയപ്പെട്ട നായ്ക്കളുമായി  ഷൈമ താമസം മാറിയത്.

നിലവില്‍ 41 നായ്ക്കളും 15ലധികം പൂച്ചകളുമാണ് ഷൈമയുടെ സംരക്ഷണയില്‍ കഴിയുന്നത്. നായ്ക്കളോട് മാത്രമല്ല, എല്ലാ ജീവജാലങ്ങളോടും ഒരുപോലെ സ്നേഹമാണുള്ളതെന്ന് ഷൈമ പറയുന്നു. വിമര്‍ശിക്കാന്‍ വരുന്നവരോട് മ്യഗങ്ങള്‍ക്കും ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ടെന്നാണ് ഷൈമയുടെ മറുപടി. തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന വളര്‍ത്തു മ്യഗങ്ങളെ സംരക്ഷിക്കാന്‍ പദ്ധതി നടപ്പാക്കണമെന്നും ഈ വീട്ടമ്മ ആവശ്യപ്പെടുന്നു. 

ENGLISH SUMMARY:

Shaima, a compassionate homemaker from Cherukulam, Kozhikode, is providing shelter to injured and abandoned dogs, demonstrating exceptional animal welfare. She currently cares for around forty dogs and fifteen cats, dedicating her life to this cause for the past 17 years, facing both support and criticism from society.