കാലിക്കറ്റ് സിറ്റി സര്‍വീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ രജതജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. കോഴിക്കോട് ചാലപ്പുറം ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങ് മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്തു.
സഹകരണസംഘങ്ങളിലെ നിക്ഷേപത്തിന് സര്‍ക്കാര്‍ പൂര്ണഗ്യാരണ്ടി നല്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സഹകരണമേഖലയുടെ വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ ആത്മാര്‍ഥമായി ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭിന്നശേഷികാര്‍ക്കുള്ള ഇലക്ട്രിക്ക് വീല്‍ചെയറിന്റെ വിതരണവും നടന്നു. ഫൈസല്‍ ബാബു എംഎല്‍എ അധ്യക്ഷനായി.