പൊലീസ് സേനയിലെ നിർണായക ദൗത്യങ്ങളിൽ മനുഷ്യർക്കൊപ്പം മുന്നിൽ നിന്നവർ. നിരവധി കേസുകളുടെ അന്വേഷണത്തിന് സഹായിച്ചും, നേട്ടങ്ങൾ കൊയ്തും  വർഷങ്ങളോളം സേവനം നടത്തിയ കാസർകോട് പൊലീസ് ഡോഗ് സ്ക്വാഡിലെ ബഡ്ഡിയും ക്യാമിയും സർവീസിൽ നിന്നും ഇന്ന്  വിരമിക്കുകയാണ്. 

ബഡ്ഡിക്ക് ഇപ്പോൾ 12 വയസ്. ക്യാമിക്ക് 10 വയസും. എക്സ്പ്ലോസീവ് ഡിറ്റക്ഷനിൽ വൈദഗ്ധ്യം നേടിയ ഇരുവരും പത്ത് വർഷത്തിലേറെ പൊലീസിനൊപ്പം സേവനമനുഷ്ഠിച്ചശേഷമാണ് ഇന്ന് വിരമിക്കുന്നത്. 2019-ലെ അഖിലേന്ത്യാ പൊലീസ് ഡ്യൂട്ടി മീറ്റിൽ എക്സ്പ്ലോസീവ്സ് വിഭാഗത്തിൽ സ്വർണ മെഡൽ നേടിയ സ്നിഫർ ആണ് ബഡ്ഡി. സി.ആർ.പി.എഫ്, ബി.എസ്.എഫ്, ഐ.ടി.ബി.പി തുടങ്ങിയ ദേശീയ സേനകളിലെ പരിശീലനം നേടിയ നായ്ക്കളെ പിന്നിലാക്കിയായിരുന്നു ഈ നേട്ടം.

ക്യാമിയെയും ബഡ്ഡിയെയും തങ്ങൾ   സ്വന്തം കുടുംബത്തിലെ അംഗങ്ങളെ  പോലെയാണ്  നോക്കിയതെന്നും, ഇത്രയും വർഷം കൂടെയുണ്ടായിരുന്നിട്ട് ഇപ്പോൾ പിരിയുമ്പോൾ വലിയ വിഷമമുണ്ടെന്നും കെ 9 സ്‌ക്വാഡിലെ പരിശീലകർ പറയുന്നു.

സർവീസിൽ നിന്ന് വിരമിച്ചാലും ഇവർക്ക് വിശ്രമജീവിതം സുരക്ഷിതമാണ് . തൃശൂർ കേരള പോലീസ് അക്കാദമിയിലെ 'വിശ്രാന്തി' കേന്ദ്രത്തിലേക്കാണ് ക്യാമിയെയും  ബഡിയെയും മാറ്റുക. വിരമിക്കുന്ന പ്രിയപെട്ട ക്യാമിയും  ബഡ്ഡിക്കും ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ  ഔദ്യോഗിക യാത്രയയപ്പ് നൽകും.

Kasaragod police dog squad retirement marks the end of an era as Buddy and Camy, decorated sniffer dogs, bid farewell to their service.: