hyena-tvm

തിരുവനന്തപുരം മൃഗശാല മാറ്റണമെന്നും മാറ്റേണ്ടെന്നുമുളള ചര്‍ച്ചകള്‍ പുറത്ത്  പൊടിപിടിക്കുമ്പോള്‍ അകത്ത് നിറയെ  രണ്ട് കുഞ്ഞുങ്ങളുടെ ജനനത്തിന്‍റെ സന്തോഷമാണ്. മൃഗശാലയിലെ   ഹൈന ദമ്പതികളാണ് ഇരട്ടകള്‍ക്ക് ജന്മം നല്കിയത്. 

നല്ല മഴയാണ് ...അമ്മ ഹൈനയുടെ ചൂടു പറ്റിക്കിടക്കുകയാണ് രണ്ട് കുഞ്ഞുങ്ങള്‍. ഒരാഴ്ചയായതേയുളളു പിറന്നു വീണിട്ട്. കൂട്ടിനകത്ത് ഒരു കുഴിയിലാണ് അമ്മ ഹൈന കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത്.  മൃഗശാലയില്‍ ഇത് പിറവിക്കാലമാണ്.   നേരത്തെ കരിങ്കുരങ്ങിനും സിംഹത്തിനുമൊക്കെ കുഞ്ഞുങ്ങള്‍ പിറന്നിരുന്നു.

​ഹൈന അഥവാ കഴുതപ്പുലി ലബനന്‍ എന്ന രാജ്യത്തിന്‍റെ ദേശീയ മൃഗമാണ്. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലുമൊക്കെ കൂടുതലായി കാണപ്പെടുന്നവയാണ്. 90 ദിവസമാണ് ഗര്‍ഭകാലം. 16 വരെ കുഞ്ഞുങ്ങള്‍ ഒറ്റപ്രസവത്തില്‍ ഉണ്ടാകും. പക്ഷേ രണ്ട് കുഞ്ഞുങ്ങള്‍ മാത്രമേ ഇത്തവണ പിറന്നിട്ടുളളു. രണ്ട് ഹൈനക്കുഞ്ഞുങ്ങളും പൂര്‍ണ ആരോഗ്യവാന്മാരാണ്.

Thiruvananthapuram Zoo is celebrating the birth of twin hyena cubs amidst discussions about its relocation.: