പ്രതീകാത്മക ചിത്രം, മനോരമ
തിരുവനന്തപുരം നോർത്ത് – താംബരം: തിരുവനന്തപുരം നോർത്ത് സ്പെഷൽ ട്രെയിനുകൾക്ക് അധിക സ്റ്റോപ്പുകൾ അനുവദിച്ചു. ഒക്ടോബർ 20, 21 തീയതികളിൽ സർവീസ് നടത്തുന്ന ഈ ട്രെയിനുകൾക്ക് നെയ്യാറ്റിൻകരയിലും കുഴിത്തുറയിലും താൽക്കാലികമായി സ്റ്റോപ്പുകൾ ഉണ്ടായിരിക്കുന്നതാണ്.
ട്രെയിൻ നമ്പർ 06164: തിരുവനന്തപുരം നോർത്ത് – താംബരം സ്പെഷൽ– ചൊവ്വാഴ്ച രാത്രി 8:00 മണിക്ക് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06164 തിരുവനന്തപുരം സെൻട്രലിൽ രാത്രി 8:20-നും, നെയ്യാറ്റിൻകരയിൽ 8:50-നും, കുഴിത്തുറയിൽ 9:13-നും, നാഗർകോവിൽ ടൗണിൽ 9:40-നും എത്തിച്ചേരും. തുടർന്ന് ബുധനാഴ്ച രാവിലെ 11:00 മണിയോടെ ഈ ട്രെയിൻ താംബരത്ത് യാത്ര അവസാനിപ്പിക്കും.
ട്രെയിൻ നമ്പർ 06163: താംബരം – തിരുവനന്തപുരം നോർത്ത് സ്പെഷൽ– ബുധനാഴ്ച ഉച്ചയ്ക്ക് 2:00 മണിക്ക് താംബരത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06163 വ്യാഴാഴ്ച പുലർച്ചെ 1:55-ന് നാഗർകോവിൽ ടൗണിലും, 2:30-ന് കുഴിത്തുറയിലും, 3:00 മണിക്ക് നെയ്യാറ്റിൻകരയിലും എത്തിച്ചേരും. തുടർന്ന് ട്രെയിൻ തിരുവനന്തപുരം നോർത്തിലേക്ക് യാത്ര തുടരും. വ്യാഴം പുലര്‍ച്ചെ 5 മണി തിരുവനന്തപുരം നോര്‍ത്ത്