Image credit: facebook

Image credit: facebook

  • കൊല്ലം ജില്ലയിലെ ഗുഹാനന്ദപുരത്തെ സ്കൂളിലെ കുട്ടികളാണ് 'നീ പോടാ പൂക്കി മോനെ, ഇനിയും വേണോ വിസ്മയം' എന്നെഴുതിയ എസ്എഫ്ഐ ബാനറും പിടിച്ച് പ്രത്യക്ഷപ്പെട്ടത്

സ്കൂള്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രിയെ പരിഹസിച്ചുള്ള എസ്എഫ്ഐ ബാനര്‍ കുട്ടികളെ കൊണ്ട് പിടിപ്പിച്ചുള്ള പ്രചാരണത്തില്‍ വിമര്‍ശനവുമായി ശാരദക്കുട്ടി. കുട്ടികളിലേക്ക് വെറുപ്പിന്‍റെ രാഷ്ട്രീയം പടര്‍ത്തരുതെന്നും രാഷ്ട്രീയ മാന്യത പുലര്‍ത്തണമെന്നും അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. നല്ല ലക്ഷണവും നല്ല പ്രവണതയുമല്ല ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  Also Read: ‘നിങ്ങക്കെന്താ വയ്യേ!’; സ്കൂള്‍ തിരഞ്ഞെടുപ്പിലെ എസ്എഫ്ഐ ബാനറില്‍ ബൽറാം

ശാരദക്കുട്ടിയുടെ കുറിപ്പിങ്ങനെ: 'ദയവ് ചെയ്‌ത് .കുട്ടികളിലേക്ക് വെറുപ്പിന്‍റെ രാഷ്ട്രീയം പടർത്തരുത്. രാഷ്ട്രീയ മാന്യത എന്നൊന്നുണ്ട്. വളർന്നു വരുന്ന പ്രായത്തിൽ തന്നെ അത് പരിശീലിപ്പിക്കേണ്ടതാണ്.. ആ ഉത്തരവാദിത്തബോധമാണ് മുതിർന്ന സംഘടനാ പ്രവർത്തകർ പ്രകടിപ്പിക്കേണ്ടത്. ഇതൊരു നല്ല ലക്ഷണമല്ല, നല്ല പ്രവണതയുമല്ല'

കൊല്ലം ജില്ലയിലെ ഗുഹാനന്ദപുരത്തെ സ്കൂളിലെ കുട്ടികളാണ് 'നീ പോടാ പൂക്കി മോനെ, ഇനിയും വേണോ വിസ്മയം' എന്നെഴുതിയ എസ്എഫ്ഐ ബാനറും പിടിച്ച് പ്രത്യക്ഷപ്പെട്ടത്. യൂണിഫോമിട്ട വിദ്യാര്‍ഥികള്‍ ബാനറുമായി നില്‍ക്കുന്നതിനെതിരെ തൃത്താല എംഎല്‍എ വി.ടി.ബല്‍റാമും വിമര്‍ശനം ഉന്നയിച്ചിരുന്നു. കടുത്ത വിമര്‍ശനമാണ് എസ്എഫ്ഐ ബാനറിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. 

ENGLISH SUMMARY:

Writer S. Sharadakkutty has sharply criticized SFI for engaging school students in hate politics following school parliament elections in Kollam district. In a Facebook post, she stated that spreading political hatred among children is a dangerous trend and urged senior organizational leaders to maintain political decency. The controversy arose when uniformed students at Guhanandapuram School were pictured holding an SFI banner bearing abusive slogans aimed at the Chief Minister. The incident sparked public outrage on social media, with political leaders including former Thrithala MLA V. T. Balram condemning the event. Activists and citizens have called on student bodies to refrain from bringing toxic political rivalries into school campuses.