സ്വപ്നങ്ങള്‍ അതിര്‍ വരമ്പുകളില്ലാത്തതാണെന്ന് തെളിയിക്കുകയാണ് കോഴിക്കോട് ചേമഞ്ചേരി സ്വദേശി സാബിറ. വീല്‍ചെയറിലായ ജീവിതത്തെ വിദ്യാഭ്യാസം കൊണ്ട് തിരിച്ച് പിടിച്ച സാബിറ, അഭിഭാഷക എന്ന സ്വപ്നത്തിലേയ്ക്കുള്ള യാത്രയിലാണ്.
പരിമിതികളെ മനോധെെര്യംകൊണ്ട് തോല്‍പ്പിച്ച ഒരു പെണ്‍കുട്ടി സാബിറ..സാബിറയുടെ ചക്രക്കസേര ചലിക്കുന്നത് അവളുടെ സ്വപ്നത്തിലേയ്കാണ്, അഭിഭാഷകയാവുകയെന്ന ആഗ്രഹത്തിലേക്ക്.. ഒന്നര വയസില്‍ പോളിയോ ബാധിച്ച് അരക്ക് താഴോട്ട് തളര്‍ന്നു. വിധിയ്ക്ക് മുന്നില്‍ ജീവിതത്തെ വിട്ട് കൊടുക്കാന്‍ ആ പെണ്‍കുട്ടി തയ്യാറായില്ല .വിദ്യാഭ്യാസത്തിന്‍െ കരുത്തില്‍ അവള്‍ ജീവിതം തിരികെ പിടിച്ചു. 45 വയസിലാണ് മൂന്നാം വര്‍ഷനിയമ പഠനത്തിനായി കോഴിക്കോട് ലോ കോളേജില്‍ ചേര്‍ന്നത്,ഒറ്റ ജീവിതെമെയുള്ളു അത് നമ്മുടെ ആഗ്രഹത്തിന് ജീവിച്ച് തീര്‍ക്കണമെന്നും സാബിറ പറയുന്നു.
സാക്ഷരതാ മിഷന്‍ന്‍റെ തുല്യതാ കോഴ്സില്‍ ചേര്‍ന്ന് 12 ക്ലാസ് വരെയും ,കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡിസ്റ്റന്‍സായി ബിരുദവും പൂര്‍ത്തിയാക്കി.പൂര്‍ണ പിന്തുണയുമായി ഉമ്മയും സഹോദരങ്ങളും കൂട്ടുകാരും സാബിറയ്ക്കൊപ്പമുണ്ട്. ചേമഞ്ചേരിയിലെ വീട്ടില്‍ നിന്നും 20 കീലോമീറ്ററിലധികം സ്കൂട്ടര്‍ ഒാടിച്ചാണ് സാബിറ പഠിക്കാനായി എത്തുന്നത്