മുഖ്യമന്ത്രി വിഡി സതീശന്‍റെ വൈറലായ കെഎസ്ഇബി ഡാന്‍സ് വിഡിയോ നീക്കി മെറ്റ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോ ഇനി ഇന്ത്യയില്‍ കാണാനാകില്ല. വിഡിയോ പങ്കുവച്ച് എഐകവല എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വിഡിയോ നിയന്ത്രിച്ച വിവരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പുറത്തുവിട്ടത്. ഇതുവരെ 1.78 കോടി പേരാണ് ഈ അക്കൗണ്ടിലൂടെ മാത്രം വിഡിയോ കണ്ടത്. 

മുഖ്യമന്ത്രി വി.ഡി. സതീശനും കെഎസ്ഇബി ജീവനക്കാരും ഒന്നിച്ച് ഡാന്‍സ് കളിക്കുന്ന എഐ നിർമിത വിഡിയോയായിരുന്നു അത്. വിഡിയോ വലിയ രീതിയില്‍ പ്രചരിക്കുകയും മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ വിഡിയോയെ പറ്റി സംസാരിക്കുകയും ചെയ്തിരുന്നു. നന്നായി ഡാൻസ് ചെയ്യുന്ന മോഹൻലാലിനേക്കാളും തമിഴ്‌നാട് മുഖ്യമന്ത്രിയും എന്റെ സുഹൃത്തുമായ വിജയ്‌യേക്കാളുമെല്ലാം മികച്ച രീതിയിൽ താൻ ഡാൻസ് കളിക്കുന്നു എന്നും വിഡിയോ കണ്ട് ഞെട്ടിപ്പോയി എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. 

അതേസമയം, വിഡിയോ എന്തുകൊണ്ട് നീക്കി എന്നതിനെ പറ്റി മെറ്റ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. മെറ്റയ്ക്ക് ചില പ്രത്യേക സാഹചര്യങ്ങളില്‍ വിഡിയോ റിമൂവ് ചെയ്യാന്‍ സാധിക്കും. വിഡിയോയില്‍ കാണിച്ചിരിക്കുന്ന ആരെങ്കിലും മോര്‍ഫ്ഡ് കണ്ടന്‍റാണെന്ന് മെറ്റയ്ക്ക് പരാതി നല്‍കിയാലോ ഇന്‍സ്റ്റഗ്രാമിന്‍റെ സ്വന്തം എഐ പോളിസി പ്രകാരമോ വിഡിയോ നീക്കം ചെയ്യാമെന്ന് നിയമകാര്യങ്ങളില്‍ വിഡിയോ ചെയ്യുന്ന ഇന്‍ഫ്ലുവന്‍സറായ നവനീത് ലോയര്‍ബ്രോ ഇന്‍സ്റ്റഗ്രാം വിഡിയോയില്‍ പറഞ്ഞു. 

സര്‍ക്കാര്‍ നോട്ടീസ് പ്രകാരമോ കോടതി വിധിയുടെ അടിസ്ഥാനത്തിലോ നിയന്തിക്കാം. വി‍ഡിയോയില്‍ ഉപയോഗിച്ച പാട്ടുമായി ബനധപ്പെട്ട് കോപ്പിറൈറ്റ് പരാതിയുടെ അടിസ്ഥാനത്തിലോ വിഡിയോ നിയന്തിക്കാന്‍ മെറ്റയ്ക്ക് സാധിക്കുമെന്നും നവനീത് പറയുന്നു. എന്നാല്‍ വിഡിയോ നീക്കം ചെയ്തതു കൊണ്ടു ഇത് നിയമവിരുദ്ധമാകില്ലെന്നും ഇതൊരു രാഷ്ട്രീയ ആപേക്ഷഹാസ്യ വിഡിയോ മാത്രമാണെന്നും നവനീത് വിഡിയോയില്‍ പറഞ്ഞു. 

ENGLISH SUMMARY:

Meta has restricted the viewing of a viral AI-generated video featuring Chief Minister V. D. Satheesan dancing with KSEB employees in India. The video had garnered over 1.78 crore views on the Instagram page 'AI Kavala' before its removal from the region. While Chief Minister Satheesan had earlier reacted lightheartedly to the viral clip, Meta has not officially disclosed the exact reason behind the content restriction. Legal experts suggest the removal could be due to copyright issues regarding the background score, Meta's AI content policies, or official complaints, though the creation itself falls under political satire.