സംസ്ഥാനത്ത് കഴിഞ് ദിവസങ്ങളായി തുടരുന്ന വൈദ്യുതി നിയന്ത്രണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ പരിഹസിച്ച് നടി ശൈലജ പി. അംബു. പൂർണ്ണമായും ഇരുട്ടിലിരുന്ന് പവർകട്ടിനെ ട്രോളുന്ന രീതിയിലുള്ള വിഡിയോ പങ്കുവെച്ചാണ് താരം തന്റെ പ്രതിഷേധം അറിയിച്ചത്. "അടുത്ത ബെല്ലോടുകൂടി നാടകം ആരംഭിക്കുന്നു. വെളിച്ചം ദുഃഖമാണുണ്ണീ, തമസല്ലോ സുഖപ്രദം. വെളിച്ച നിർവഹണം സണ്ണി ജോസഫ്, നാടക രചന, സംവിധാനം സതീശൻ മേനോൻ. ഈ നാടകത്തിന്റെ മൂന്നാമത്തെ അവതരണമാണിത്. നാടകത്തെ സ്നേഹിക്കുന്ന എല്ലാ നാട്ടുകാർക്കും നന്ദി, നമസ്കാരം," എന്ന പരിഹാസത്തോടെയാണ് ശൈലജ വിഡിയോ ആരംഭിക്കുന്നത്.

വിഡിയോയിൽ 'കൃഷ്ണപ്പരുന്ത്' എന്ന ചിത്രത്തിലെ "നിലാവിന്റെ പൂങ്കാവിൽ" എന്ന പ്രശസ്തമായ ഗാനവും താരം ആലപിക്കുന്നുണ്ട്. ഗാനത്തിലെ 'കുമാരേട്ടാ' എന്ന വരിക്ക് പകരം 'സതീശേട്ടാ' എന്ന് തിരുത്തി പാടിയാണ് ശൈലജ മുഖ്യമന്ത്രിയെ രസകരമായി ട്രോളുന്നത്.

അപ്രതീക്ഷിത പവർകട്ടിൽ സർക്കാരിനെതിരെ ജനരോഷവും പ്രതിഷേധവും ശക്തമാകുന്നതിനിടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ശൈലജയുടെ ഈ വേറിട്ട വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ENGLISH SUMMARY:

Actress Shailaja P. Ambu has released a satirical video mocking Chief Minister V.D. Sateesan over the continuous power cuts and outages across Kerala. Sitting completely in the dark, she humorously framed the power crisis as a theatrical play written and directed by 'Sateesan Menon'. She also humorously modified a popular Malayalam film song by replacing lyrics to target the Chief Minister directly. The creative protest video has quickly gained massive traction and positive engagement on social media platforms.