നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്‌നാ സുരേഷ് വിവാഹിതയായി. സോഷ്യൽ മീഡിയയിലൂടെ സ്വപ്‌ന തന്നെയാണ് വിവാഹ വിവരം പുറത്തുവിട്ടതും ചിത്രങ്ങൾ പങ്കുവെച്ചതും. തന്റെ പുതിയ ജീവിതത്തിനായി ഏവരുടെയും പ്രാർഥനയും ആശീർവാദവും വേണമെന്ന് അവർ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
‘ഞങ്ങളുടെ കുട്ടികൾക്ക് സത്യവും ബഹുമാനവും മൂല്യങ്ങളും പഠിക്കാനാകുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാനും, ഒരുമിച്ച് ഒരു ജീവിതം പടുത്തുയർത്താനുമാണ് ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. ഞാൻ ഒരു സുമംഗലിയായി മരിക്കുന്നത് വരെ ഈ കെട്ട് ഒപ്പമുണ്ടാകാൻ പ്രാർഥിക്കണം,’ സ്വപ്‌ന ചിത്രങ്ങൾക്കൊപ്പം കുറിച്ചു. അതേസമയം വിവാഹത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവച്ചിട്ടില്ല.
സ്വപ്‌നയുടെ മൂന്നാം വിവാഹമാണിത്. 2000-ൽ പ്ലസ് ടുവിന് പഠിക്കുമ്പോഴായിരുന്നു കൃഷ്ണകുമാറുമായുള്ള ആദ്യ വിവാഹം. 2008-ൽ ഈ ബന്ധം വേർപിരിഞ്ഞു. തുടർന്ന് 2011-ൽ ജയശങ്കറിനെ വിവാഹം കഴിച്ചെങ്കിലും ആ ബന്ധവും പിന്നീട് അവസാനിക്കുകയായിരുന്നു.