താൻ വിവാഹമോചിതനാണെന്ന് വെളിപ്പെടുത്തി നടൻ ശ്രീനാഥ് ഭാസി. 2024-ൽ ഭാര്യ റീതു സക്കറിയയുമായി വേർപിരിഞ്ഞെന്നും നിലവിൽ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നതെന്നും താരം വ്യക്തമാക്കി. 'അവറാച്ചൻ ആൻഡ് സൺസ്' എന്ന തന്റെ പുതിയ ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി രേഖ മേനോന് നൽകിയ അഭിമുഖത്തിലാണ് ശ്രീനാഥ് ഭാസി മനസ്സ് തുറന്നത്.

‘ഞാനിപ്പോൾ എന്‍റെ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്. വിവാഹമോചനത്തിന് ശേഷം എന്‍റെ അച്ഛനും അമ്മയ്ക്കുമൊപ്പം തന്നെയാണ് ഞാൻ. 2024 ലാണ് ഭാര്യയുമായി വേർപിരിയുന്നത്. അത് അങ്ങനെ ആർക്കുമറിയില്ല. ഇപ്പോൾ ഇതിലൂടെ എല്ലാവർക്കുമറിയാം. വീട്ടിൽ അച്ഛനോട് വഴക്കിട്ടിട്ട് സ്റ്റെപ്പ് കയറി ഞാൻ മുകളിലത്തെ നിലയിലേക്ക് പോകും.

‘നമ്മളിനി ഒരുമിച്ച് താമസിക്കൽ നടക്കൂല, ശരിയാകില്ല’ എന്നൊക്കെ ഞാൻ പറയും. നമ്മൾ തമ്മിൽ‌ വഴക്കൊക്കെ ഇട്ടിട്ട് സ്റ്റെപ്പ് കയറി ഞാൻ മുകളിലേക്ക് പോകാൻ നേരത്താണ് ഞാനത് തിരിച്ചറിയുന്നത്. അവരില്ലാതെ പറ്റില്ലെന്ന കാര്യം. അത് ഭയങ്കര കഠിനമാണ്. പിന്നെ ഈ നിമിഷം ആസ്വദിക്കുകയാണ്. കുറച്ച് കോഴി, ഫിഷും ഒരു പട്ടിയെയും ഒക്കെ മേടിച്ചു കൊടുത്ത് അവർക്ക് ആക്റ്റിവിറ്റികൾ അവർക്ക് കൂട്ടി കൊടുക്കും,’–ശ്രീനാഥ് ഭാസിപറഞ്ഞു. 

2016-ലായിരുന്നു തിരുവനന്തപുരം സ്വദേശി റീതു സക്കറിയയുമായുള്ള ശ്രീനാഥ് ഭാസിയുടെ വിവാഹം. വിജെ ആയി പ്രവർത്തിക്കുന്ന കാലത്ത് പരിചയപ്പെട്ട ഇരുവരും 10 വർഷത്തെ ദീർഘകാല സൗഹൃദത്തിന് ശേഷമാണ് വിവാഹിതരായത്. 2024-ലാണ് ഇരുവരും നിയമപരമായി വേർപിരിഞ്ഞത്.

ENGLISH SUMMARY:

Actor Sreenath Bhasi has publicly confirmed that he is divorced from his wife, Reetu Zachariah. During a promotional interview for his upcoming film 'Avarachan and Sons', the actor revealed that they legally parted ways in 2024. He mentioned that he currently lives with his parents and shares a close bond with them despite life's changes. The couple had tied the knot in 2016 after a long-standing friendship spanning ten years.