മരിച്ച ശ്രുതി
നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്മാറിയതിനെ തുടര്‍ന്ന് യുവതി പുഴയില്‍ ചാടി ജീവനൊടക്കി. കണ്ണൂര്‍ പയ്യന്നൂര്‍ കാനായിമുക്കൂട് സ്വദേശിനി സി.ശ്രുതി(24)യാണ് മരിച്ചത്. ഇന്നലെ രാത്രി പെരുമ്പ പുഴയില്‍ ചാടിയ യുവതിയെ കാണാതാവുകയായിരുന്നു. രാത്രി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് രാവിലെ വീണ്ടും തിരച്ചില്‍ നടത്തിയപ്പോളാണ് മൃതദേഹം ലഭിച്ചത്.
ജനുവരിയില്‍ പയ്യന്നൂര്‍ സ്വദേശിയായ യുവാവുമായി ശ്രുതിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ പിന്നീട് യുവാവ് പിന്മാറി. ഇതിലെ മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു. ഇന്നലെ രാത്രി ഇരുവരെയും കൗണ്‍സിലിങ്ങിന് വിധേയരായിരുന്നു. കൗണ്‍സിലിങ്ങിനെത്തിയ സ്ഥലത്തുനിന്നും സ്കൂട്ടറില്‍ മടങ്ങിയ ശ്രുതി പുഴയില്‍ ചാടുകയായിരുന്നു.