• കണ്ണൂർ തില്ലങ്കേരിയിലെ ഇരുപതുകാരി കീര്‍ത്തയുടെ ജീവനൊടുക്കിയ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പേരാവൂർ ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിൽ കീർത്തനയുടെ കുടുംബം അതൃപ്തി അറിയിച്ചിരുന്നു

കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കുടുംബത്തിന്‍റെ ആവശ്യപ്രകാരമാണ് ക്രൈംബ്രാഞ്ചിന് കേസ് നല്‍കിയത്. നേരത്തെ കുടുംബം ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കുകയും ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് അന്വേഷണം ഔദ്യോഗികമായി ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. കീര്‍ത്തന ജീവനൊടുക്കിയത് പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണെന്നും ആണ്‍സുഹൃത്തായ ആദിദേവിന്‍റെ അച്ഛന്‍ പൊലീസുകാരനായതിനാല്‍ കേസ് അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്നുമായിരുന്നു കുടുംബത്തിന്‍റെ പരാതി. പേരാവൂര്‍ ഡിവൈഎസ്പിയുടെ അന്വേഷണത്തിനെതിരെയായിരുന്നു ആക്ഷേപം. ഫിസിയോതെറപ്പി വിദ്യാര്‍ഥിനിയായിരുന്ന കീര്‍ത്തന ഏപ്രില്‍ 30നാണ് മരിച്ചത്. Also Read: 'സിജെപിയെ നമ്പരുത്, ഗൂഢാലോചനയാണ്..'; സിജെപി നാടകം കളിക്കുകയാണെന്ന് പി.സരിന്‍

ഏപ്രില്‍ 30നാണ് മംഗളൂരുവില്‍ വിദ്യാര്‍ഥിനിയായിരുന്ന കീര്‍ത്തന ജീവനൊടുക്കിയത്. പ്രണയ നൈരാശ്യത്തെ തുടർന്നാണ് കീർത്തന ജീവനൊടുക്കിയതെന്നും ആൺ സുഹൃത്തിനെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുന്നു എന്നുമായിരുന്നു കുടുംബത്തിന്റെ ആരോപണം. പൊലീസ് ഉദ്യോഗസ്ഥന്റെ മകനായ ആദിദേവുമായി പ്ലസ്‌വണ്‍ കാലം മുതല്‍ കീര്‍ത്തന പ്രണയത്തിലായിരുന്നുവെന്നും മറ്റൊരു പെണ്‍കുട്ടിയുമായി ആദിദേവ് പ്രണയത്തിലായതോടെയാണ് പ്രശ്നങ്ങളുടെ തുടക്കമെന്നുമാണ് കുടുംബം പറയുന്നത്. മരിക്കും മുന്‍പ് കൂട്ടുകാരിക്ക് കീർത്തന അയച്ച വാട്സ് ആപ്പ് സന്ദേശമാണ് കുടുംബവും തെളിവായി ഉയർത്തിയത്.

തന്നെ ഉപയോഗിച്ച് ഉപേക്ഷിച്ച പോലെയായെന്നും താനുമായുള്ള ബന്ധത്തിന് ഇനി താല്‍പര്യമില്ലെന്ന് ആദിദേവ് തന്റെ മുഖത്തു നോക്കി പറഞ്ഞെന്നും കീര്‍ത്തന കൂട്ടുകാരിക്കയച്ച ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്, ആദിയില്ലാതെ ജീവിക്കാനാകില്ലെന്നും കീര്‍ത്തന സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ആദ്യം കേസ് അന്വേഷിച്ച പേരാവൂർ പൊലീസ് ആദിദേവിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിരുന്നു.തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച ആദിദേവ് മുൻകൂർ ജാമ്യവും നേടിയിരുന്നു. 

എന്നാല്‍ കണ്ണൂരിലെ പൊലീസുകാരന്റെ മകനായ ആദിദേവിനെ ഒന്നു ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയാറായിരുന്നില്ല. പൊലീസിന്റെ ഭാഗത്തുനിന്നും യാതൊരു നീക്കവും ഇല്ലാതായതോടെയാണ് കുടുംബം ആഭ്യന്തര മന്ത്രിയെ കണ്ടത്. 

ENGLISH SUMMARY:

The investigation into the death by suicide of 20-year-old Keerthana from Thillankeri, Kannur, has been transferred to the Crime Branch following dissatisfaction expressed by her family over the initial police investigation. The family alleges that Keerthana was distressed over her relationship with Aadidev, who was charged with abetment of suicide and later secured anticipatory bail from the Kerala High Court. They have also raised concerns about alleged police inaction because the accused is the son of a police officer. Following the family's appeal to the Home Minister, the Crime Branch has begun a preliminary investigation.