കോഴിക്കോട് പേരാമ്പ്രയിലെ അര്‍ബണ്‍ നിധി തട്ടിപ്പില്‍ രണ്ടുപേര്‍ പിടിയില്‍. കമ്പനി നടത്തിപ്പുകാരെയാണ് ഏറെകാലത്തെ തിരിച്ചിലിനൊടുവില്‍ പൊലീസ് പിടികൂടിയത്. പേരാമ്പ്രയില്‍ നിന്നും പരിസരത്തു നിന്നുമായി ധനകാര്യ സ്ഥാപനത്തിന്റെ മറവില്‍ കോടികള്‍ പിരിച്ചെടുത്തു മുങ്ങിയെന്നാണു കേസ്.
പേരാമ്പ്രയിലും പരിസരങ്ങളിലുമായി നിരവധി ശാഖകളുമായി തുടങ്ങിയ അര്‍ബണ്‍ നിധി പ്രധാനമായിട്ടും ചിട്ടിയാണു നടത്തിയിരുന്നത്. കൂടാതെ നാലു ശതമാനത്തില്‍ സ്വര്‍ണവായ്പ, സേവിങ് ഡെപോസ്റ്റിറ്റുകളും സ്വീകരിച്ചിരുന്നു. 2025ല്‍ നിക്ഷേപം തിരികെ നല്‍കുന്നതുമായി ബന്ധപെട്ടു പരാതികളുയര്‍ന്നു. തുടര്‍ന്നു സ്ഥാപനങ്ങള്‍ പൂട്ടി നടത്തിപ്പുകാരായ കടിയങ്ങാട്‍ മലയിൽ രതീഷ്, ചെറുകുന്നുമ്മൽ ജനിൽകുമാർ എന്നിവര്‍ മുങ്ങി. ആയരത്തിലധികം നിക്ഷേകരില്‍ നിന്നായി കോടികള്‍ പിരിച്ചെടുത്തുവെന്നാണു പൊലീസ് കണ്ടെത്തല്‍. രണ്ടുവര്‍ഷമായി ഒളിവിലായിരുന്നു ഇരുവരും.
കോഴിക്കോട് റൂറല്‍ എസ്.പിക്കു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇരുവരെയും പിടികൂടിയത്. കേസില്‍ ഇരുവരുടെയും സഹായികളെയടക്കം ഇനിയും പിടികൂടാനുണ്ട്. കൂടാതെ നിക്ഷേപരില്‍ നിന്നു പിരിച്ചെടുത്ത പണം ഒളിപ്പിച്ചതും കണ്ടെത്താനുണ്ട്. റിമാന്‍ഡിലായ ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യുന്നതോടെ നഷ്ടമായ പണം കണ്ടെടുക്കാനാവുമെന്നാണു പൊലീസ് പ്രതീക്ഷ.