ക്ഷേമ പെന്‍ഷന്‍ വീട്ടിലെത്തിച്ചു നല്‍കുന്നത് നിര്‍ത്തിയതോടെ ബുദ്ധിമുട്ടിലായ ഒരു കുടുംബമുണ്ട് കോഴിക്കോട്. 90 വയസുകാരിയായ ഒരമ്മയും ഭിന്നശേഷിക്കരായ രണ്ടു പെണ്‍മക്കളും. മക്കളെ ഒറ്റയ്ക്കിട്ടിട്ട് ബാങ്കിൽ പോയി പണമെടുക്കാന്‍ കഴിയാത്ത തനിക്ക് പെന്‍ഷന്‍ പഴയതുപോലെ വീട്ടിലെത്തിച്ച് നല്‍കണമെന്നാണ് ഈ കുടുംബത്തിന്‍റെ അപേക്ഷ.
64 വയസുകാരിയായ ക്ഷമ നടന്ന് നീങ്ങുന്നത് ജീവിതത്തിന്‍റെ ദുരിത വഴി താണ്ടിയാണ്.ചെറുപ്പത്തില്‍ പോളിയോ ബാധിച്ച് അരയ്ക്ക് കീഴ്പ്പോട്ട് തളര്‍ന്നു. അത്കൊണ്ട് പംനവും പാതിവഴിയില്‍ നിലച്ചു. മാനസിക വെല്ലുവിളി നേരിടുന്ന സഹോദരി ലില്ലി യും 90 വയസുകാരിയായ അമ്മ പദ്മിനിയുമാണ് ക്ഷമയുടെ കൂട്ട്. നേരിട്ട് കൈയില്‍ കിട്ടിയിരുന്ന ക്ഷേമ പെന്‍ഷന്‍ പെട്ടന്ന് കിട്ടാതെ വന്നതോടെ കുടുംബവും പ്രതിസന്ധിയിലായി.
പത്മിനിക്ക് വിധവാപെൻഷനായും ക്ഷമയ്ക്കും ലില്ലിക്കും വികലാംഗപെൻഷനായും 2000 രൂപ വീതം കിട്ടുന്നുണ്ട്. കഴിഞ്ഞമാസം വരെ വീട്ടിൽ പെൻഷൻ എത്തിയിരുന്നു. പുതിയ നിയമം വന്നതോടെ പെന്‍ഷന്‍ അക്കൗണ്ടിലേ വരൂ. പത്മിനിയുടെ പെൻഷൻ കല്ലായിറോഡ് ഗ്രാമീൺ ബാങ്കിലും ക്ഷമയുടെയും ലില്ലിയുടെയും പെൻഷൻ ചാലപ്പുറം സിറ്റി സഹകരണബാങ്കിലുമാണ് വരുന്നത്. രോഗബാധിതരായ ക്ഷമയ്ക്കും ലില്ലിക്കും വീട്ടിൽനിന്ന് യാത്ര ചെയ്യാനാവില്ല.
ബാങ്കിൽ പോയി പണമെടുത്തു വരണമെങ്കിൽ പുറത്തുനിന്ന് ആരുടെയെങ്കിലും സഹായം തേടണം. ബാങ്ക് വരെ പോയി പണമെടുക്കാന്‍ കഴിയാത്തവര്‍ക്ക് പെന്‍ഷന്‍ വീട്ടിലെത്തിച്ച് നല്‍കാന്‍ സംവിധാനമുണ്ടാക്കണമെന്നാണ് ഇവരുടെ അപേക്ഷ .