school-raging

TOPICS COVERED

കോഴിക്കോട് കൂടത്തായി സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒന്‍പതാം ക്ലാസുകാരിയെ  മര്‍ദിച്ച സീനിയര്‍ വിദ്യാര്‍ഥിനികള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച്  വിദ്യാര്‍ഥികളും  രക്ഷിതാക്കളും. പരാതിക്കാരി വരുന്ന  മുഡൂര്‍–മേപ്പള്ളി മേഖലയിലെ എണ്‍പതോളം വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്ക്കരിച്ചു. ഇതിനിടെ പ്രശ്നത്തിന് പരിഹാരം കാണാന്‍ സര്‍വ്വകക്ഷിയോഗം ചേരും. 

ഓണാഘോഷത്തിനായി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ നിശ്ചയിച്ച ഡ്രസ് കോഡ് അറിയാതെ ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനിയെ അവധി കഴിഞ്ഞ് തിരിച്ചെത്തിയ ദിവസം ശുചിമുറിക്ക് സമീപത്തെത്തിച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിക്കുകയായിരുന്നു.

ഒന്‍പതാം ക്ലാസുകാരിയെ  മര്‍ദിച്ച 2 സീനിയര്‍ വിദ്യാര്‍ഥിനികളെ 15 ദിവസത്തേക്ക് സ്കൂളില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്നു. എന്നാല്‍ നടപടി തൃപ്തികരമല്ലെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആരോപണം.  

​ആഗസ്റ്റ് 31ന് നടന്ന സംഭവത്തില്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും മാനേജ്മെന്‍റിന്‍റെ ഭാഗത്തു നിന്നും കൃത്യമായ നടപടി ഉണ്ടായിട്ടില്ലെന്നാണ് പ്രതിഷേധക്കാരുടെ പരാതി. ഇതോടെയാണ് പരാതിക്കാരി വരുന്ന മുഡൂര്‍–മേപ്പള്ളി മേഖലയില്‍ നിന്നുള്ള എണ്‍പതോളം വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്ക്കരിച്ചത്. പരാതിക്കാരിയായ വിദ്യാര്‍ത്ഥിനി മെഡിക്കല്‍ കോളജിലെ ചികില്‍സയ്ക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലാണ്. 

ENGLISH SUMMARY:

Koodathayi school incident involves a protest by students and parents against the perceived inadequate action taken against senior students who assaulted a ninth-grader. This incident highlights concerns about student safety and the effectiveness of disciplinary measures within schools.