തിരുവനന്തപുരം  കാര്യവട്ടം ഗവണ്‍മെന്‍റ്  കോളജ്  ശലഭോദ്യാനത്തില്‍ എത്തിയാല്‍  കറ്റാർവാഴ പൂത്തു നില്ക്കുന്ന കാഴ്ച കാണാം. അത്യപൂർവ്വമല്ലെങ്കിലും നമ്മുടെ കാലാവസ്ഥയിൽ കറ്റാർവാഴ പൂവിടുന്നത് ചുരുക്കമാണ്.

നമ്മുടെ വീടുകളിൽ വളർത്തുന്ന പരിചിതമായ  ഔഷധസസ്യമാണ് കറ്റാർവാഴ. എന്നാൽ  പൂക്കുന്നത്  അത്ര സാധാരണ കാഴ്ചയല്ല. അതുകൊണ്ടാണ്  കാര്യവട്ടം ഗവണ്മെന്‍റ്  കോളജിൽ പുഷ്പിച്ചു നിൽക്കുന്ന കറ്റാർവാഴ കൗതുകമുണർത്തുന്നത്. വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥയിൽ വളരുന്ന സസ്യമാണിത്. മൂന്നു മുതൽ നാല് വർഷം വരെ വളര്‍ച്ചയെത്തുമ്പോഴാണ് പുഷ്പിക്കാറുളളത്. ചെടിയുടെ മധ്യഭാഗത്ത് നിന്ന് മുകളിലേക്ക് മീറ്ററുകളോളം വളരുന്ന നീളമുള്ള ഒരു തണ്ടിലാണ് പൂക്കൾ വിരിഞ്ഞത്. താപനില ഉയരുന്നത് ഇവയുടെ പൂവിടൽ പ്രക്രിയയ്ക്ക് സാധ്യത വര്‍ധിപ്പിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. നമ്മുടെ നാട്ടിലെ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ  സൂചനയാണോ ഈ മനോഹരമായ പൂക്കൾ എന്നതും ഗവേഷകര്‍  പഠനവിധേയമാക്കുന്നുണ്ട്.

ENGLISH SUMMARY:

Aloe Vera blooming is a rare sight in Kerala's climate, with a plant currently flowering at the Rajiv Gandhi Centre for Biotechnology. This familiar medicinal plant typically takes three to four years to bloom, with experts suggesting rising temperatures might be a factor, prompting researchers to investigate if it's a sign of climate change.